മം​ഗ​ളൂരു-തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ്; ബം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി പൊ​ങ്കാ​ല സ്പെ​ഷ​ൽ


കൊ​ല്ലം: മം​ഗ​ളൂരു സെ​ന്‍​ട്ര​ലി​ല്‍നി​ന്നു തി​രി​ച്ച് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ എ​ത്തി​ചേ​രു​ന്ന ട്രെ​യി​ന്‍ ന​മ്പ​ര്‍ 16348 ന് ​പ​ര​വൂ​രി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി അ​റി​യി​ച്ചു. ട്രെയിന് ഓ​ടു​ന്ന​തി​ന് അ​ഞ്ച് മി​നി​ട്ട് അ​ധി​ക സ​മ​യ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​എ​ക്സ്പ്ര​സി​ന് പ​ര​വൂ​ര്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ ബോ​ര്‍​ഡ് ഉ​ത്ത​ര​വാ​യ​ത്.

നേ​ര​ത്തേ ഈ ​ട്രെ​യി​നി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് രാ​ജ്യ​ത്താ​ക​മാ​നം ട്രെയിൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച ശേ​ഷം പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ഴാ​ണ് സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കി​യ​ത്. തു​ട​ർ​ന്ന് സ്റ്റോ​പ്പ് വീ​ണ്ടും ല​ഭി​ക്കു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭരം​ഗ​ത്താ​യി​രു​ന്നു.

ട്രെ​യി​ന്‍ ന​മ്പ​ർ 16366 നാ​ഗ​ര്‍​കോ​വി​ല്‍ -കോ​ട്ട​യം പാ​സ​ഞ്ച​റി​ന് പെ​രി​നാ​ട്ടും ഇ​ര​വി​പു​ര​ത്തും, ട്രെ​യി​ന്‍ ന​മ്പ​ർ 16629/16630 മ​ല​ബാ​ര്‍ എ​ക്സ്പ്ര​സി​ന് മ​യ്യ​നാ​ട്ടും, ട്രെ​യി​ന്‍ ന​മ്പ​ർ 16791/16792 തി​രു​നെ​ല്‍​വേ​ലി പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സി​ന് ആ​ര്യ​ങ്കാ​വി​ലും, ട്രെ​യി​ന്‍ ന​മ്പ​ർ 16101/16102 ചെ​ന്നൈ എ​ഗ്മോ​ര്‍ കൊ​ല്ലം എ​ക്സ്പ്ര​സി​ന് തെ​ന്മ​ല​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റെ​യി​ല്‍​വേ ബോ​ര്‍​ഡ് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും തെ​ന്മ​ല, പെ​രി​നാ​ട് സ്റ്റോ​പ്പു​ക​ള്‍ റ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും എംപി അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി പൊ​ങ്കാ​ല സ്പെ​ഷ​ൽ
കൊ​ല്ലം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി – ബം​ഗ​ളൂ​രു റൂ​ട്ടി​ൽ റെ​യി​ൽ​വേ ര​ണ്ട് വീ​തം സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ട്രെയി​ൻ ന​മ്പ​ർ 06501 ബം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ 22, 24 തീ​യ​തി​ക​ളി​ൽ രാ​ത്രി 11.55 ന് ​ബം​ഗ​ളൂരു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​ത്രി 7.10 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

ട്ര​യി​ൻ ന​മ്പ​ർ 06502 കൊ​ച്ചു​വേ​ളി -ബം​ഗ​ളൂരു എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ 23, 25 തീ​യ​തി​ക​ളി​ൽ രാ​ത്രി പ​ത്തി​ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 4.30 ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും.

വൈ​റ്റ് ഫീ​ൽ​ഡ്, ബം​ഗാ​ര​പ്പെ​ട്ട്, കു​പ്പം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​രു​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് റൂ​ട്ടു​ക​ളി​ലും സ്‌​റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഏ​സി ടൂ​ട​യ​ർ-ഒ​ന്ന്, ഏ​സി ത്രീ ​ട​യ​ർ -13, ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ്-ര​ണ്ട്, സ്ലീ​പ്പ​ർ -ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment