നമ്മള്‍ ഈ ലോകത്തു നിന്ന് ഒന്നും കൊണ്ടുപോകുന്നില്ലല്ലോ, എല്ലാവരും സഹായിക്കണം കേട്ടോ! സേതുലക്ഷ്മിയെയും മകനെയും ചേര്‍ത്തു നിര്‍ത്തി പൊന്നമ്മ ബാബു; കയ്യടിച്ച് സോഷ്യല്‍മീഡിയ

നടി സേതുലക്ഷ്മി അമ്മയ്ക്കും മകനും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ പൊന്നമ്മ ബാബുവിന് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. നമ്മള്‍ ഈ ലോകത്തു നിന്ന് ഒന്നും കൊണ്ടുപോവുന്നില്ല. അതുകൊണ്ട് ഇവര്‍ക്കെല്ലാം ആവശ്യമായത് നമുക്ക് ആത്മാര്‍ത്ഥതയോടെ ചെയ്ത് കൊടുക്കാം. പൊന്നമ്മ ബാബു തന്നെ അഭിനന്ദിച്ചവരോടും പറഞ്ഞു.

ചികിത്സാ സഹായം ചോദിച്ച് ലൈവ് വീഡിയോയിലെത്തിയ സേതുലക്ഷ്മിയെയും മകനെയും ചേര്‍ത്തു നിര്‍ത്തി പൊന്നമ്മ ബാബു ഫേസ്ബുക്കിലൂടെ ഇതെല്ലാം പറഞ്ഞപ്പോള്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്തവരെല്ലാം ഒരുപോലെ പറഞ്ഞു, അമ്മേ, ഇത് നിങ്ങള്‍ക്ക് അറിഞ്ഞിട്ട് പേരു തന്നെ.

ദിവസങ്ങള്‍ക്ക് മുന്‍പ് നടി സേതുലക്ഷ്മിയമ്മ മകന്റെ ജീവന് വേണ്ടി മലയാളിക്ക് മുന്നില്‍ കൈനീട്ടിയപ്പോള്‍ കയ്യഴിച്ച് സഹായിക്കാന്‍ എല്ലാവരും ഓടിയെത്തി. ആശ്വാസവാക്കുകളുമായി താരങ്ങളും അമ്മ സംഘടനയും എത്തി. എന്നാല്‍ പൊന്നമ്മ ബാബു സേതുലക്ഷ്മി അമ്മയോട് പറഞ്ഞ വാക്കുകളില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട മുഖമായിരുന്നു. കിഷോറിന് തന്റെ ഒരു കിഡ്‌നി തരാമെന്ന് വാഗ്ദാനം നടത്തി പൊന്നമ്മ ബാബു ഏവരേയും അമ്പരപ്പിച്ചു.

താമസിയാതെ സേതുലക്ഷ്മിയേയും മകനെയും നേരിട്ട് കാണുമെന്ന് പൊന്നമ്മ ബാബു അറിയിച്ചിരുന്നു. ആ വാക്ക് പാലിക്കാനായി തിരുവനന്തപുരത്ത് ആശുപത്രിയിലാണ് പൊന്നമ്മ ബാബു എത്തിയത്. 14 വര്‍ഷംനീണ്ട വേദനകളില്‍ നിന്നും കിഷോര്‍ മടങ്ങി വരവിന് തയാറെടുക്കുകയാണ്. പിന്തുണയുമായി പൊന്നമ്മ ബാബുവിനെപ്പോലുള്ളവര്‍ കൂടെയുള്ളപ്പോള്‍ അത് എളുപ്പമാകുമെന്നും കരുതാം.

Related posts