വിഷാദവും വിഷമകരവുമായ അനുഭവങ്ങളും നെഗറ്റീവ് ചിന്തകളും മറികടക്കാന്‍ ഭക്ഷണംഉപാധിയായി സ്വീകരിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട്. ചില മാനസിക വൈകല്യങ്ങള്‍ അമിതവണ്ണത്തിനു കാരണമാകുന്നു.
മദ്യപാനം, പുകവലി
ചുരുങ്ങിയ സമയം കൊണ്ട് നിയന്ത്രണം വിട്ട പോലെ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സ്വഭാവത്തെയാണ് ബിൻജ് ഈറ്റിംഗ് സിൻഡ്രോം (Binge-eating syndrome) എന്നു പറയുന്നത്.
അമിതവണ്ണക്കാരില്‍ 19% മുതല്‍ 66% വരെ വിഷാദരോഗമുള്ളവരായി പഠനങ്ങള്‍ തെളിയിക്കുന്നു. അമിതവണ്ണം വിഷാദരോഗത്തിനും വിഷാദരോഗം അമിതവണ്ണത്തിനും കാരണമായേക്കാം. മദ്യപാനവും പുകവലിയും അമിത വണ്ണത്തിന് കാരണമാണ്.
പ്രതിരോധത്തിന് മൂന്ന് വഴികൾ
80% വരുന്ന ഹൃദയസംബന്ധമായ രോഗങ്ങളും ഡയബറ്റിസ് മെലിറ്റസും 40% കാന്‍സര്‍ രോഗങ്ങളും മൂന്നു കാര്യങ്ങളിലൂടെ പ്രതിരോധിക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.
1. ആരോഗ്യകരമായ ആഹാരക്രമം(Healthy Diet)\
2. ശാരീരിക വ്യായാമം(Physical Activity)
3. പുകയില ഉപേക്ഷിക്കൽ (Avoidance of Tobacco)
2004-ല്‍ ലോകാരോഗ്യ സംഘടന ഭക്ഷണക്രമവും ശാരീരിക വ്യായാമവും ആരോഗ്യവും സംബന്ധിച്ച് ഒരു ആഗോള തന്ത്രം ആവിഷ്കരിച്ചു;
വര്‍ധിച്ചു വരുന്ന ആഗോള പ്രശ്നമായ അമിത വണ്ണത്തെ നേരിടാന്‍. എന്നാല്‍, ലോകാരോഗ്യസഭയില് ഇത് വിജയം കണ്ടില്ല.ഭക്ഷ്യ ഉല്പാദന വ്യാവസായിക ലോകത്തു നിന്നും ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് അമേരി ക്കയുടെ എതിര്‍പ്പായിരുന്നു പരാജയത്തിനു പിന്നില്‍.
സംഘര്‍ഷരഹിതമായ ജീവിതരീതി
ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, മദ്യവും പുകയിലയും ഒഴിവാക്കി കൊണ്ടുള്ള ജീവിതം, മാനസിക ഉല്ലാസം, സംഘര്‍ഷ രഹിതമായ ജീവിതരീതി ഇവയെല്ലാം അമിത വണ്ണത്തില്‍ നിന്നും അങ്ങനെ നിരവധി അസുഖങ്ങളില്‍ നിന്നും നമുക്കു സംരക്ഷണമേകും.
വിവരങ്ങൾ – ഡോ. പ്രമീളാദേവി, കൺസൾട്ടന്റ് സർജൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം