ബാങ്ക് അക്കൗണ്ട് അധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? പണമെടുക്കാന്‍ ഇനി ആരും ബാങ്കിലും എടിഎമ്മിലും പോകേണ്ട; പണം പോസ്റ്റുമാന്‍ വീട്ടിലെത്തിക്കും; ചെയ്യേണ്ടത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കു​ക​ളി​ലോ എ​ടി​എ​മ്മി​ലോ പോ​കാ​തെ പ​ണം പി​ൻ​വ​ലി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി പോ​സ്റ്റ് ഓ​ഫീ​സ്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​പാ​ൽ വ​കു​പ്പി​ന്‍റെ ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ്സ് ബാ​ങ്ക് (ഐ​പി​പി​ബി) സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്തി​യാ​ണ് ആ​ളു​ക​ൾ​ക്ക് പ​ണം വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി പ​ണം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ‌ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ് മാ​സ്‌​സ്റ്റ​ർ ജ​ന​റ​ലി​ന്‍റെ ശി​പാ​ർ​ശ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ബാ​ങ്ക് അ​ക്കൗ​ണ്ട് അ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​വ​ർ​ക്കാ​ണ് പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​ക.

ബ​യോ മെ​ട്രി​ക് സം​വി​ധാ​നം വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ണം പി​ൻ​വ​ലി​ക്കേ​ണ്ട​വ​ർ പോ​സ്റ്റ് ഓ​ഫീ​ല​സി​ൽ വി​വ​രം അ​റി​യി​ക്ക​ണം.

പോ​സ്റ്റു​മാ​നോ പോ​സ്റ്റു​വു​മ​ണോ പ​ണ​വു​മാ​യി വീ​ട്ടി​ലെ​ത്തും. ഇ​തി​നാ​യി ഇ​ട​പാ​ടു​കാ​ർ ആ​ദ്യം ആ​ധാ​ർ ന​മ്പ​റും അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പി​ച്ച ഫോ​ൺ ന​മ്പ​റും ന​ൽ​ക​ണം.

ഇ​തി​നു ശേ​ഷം അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ച ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ഒ​ടി​പി വ​രും. ഇ​ത് പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ര​ന് പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ഇ​തി​നു ശേ​ഷം ബ​യോ​മെ​ട്രി​ക് യ​ന്ത്ര​ത്തി​ൽ കൈ​വി​ര​ൽ പ​തി​പ്പി​ക്ക​ണം. ഇ​തോ​ടെ നി​ങ്ങ​ൾ‌​ക്ക് ആ​വ​ശ്യ​മു​ള്ള തു​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നും പി​ൻ​വ​ലി​ക്ക​പ്പെ​ടും.

ഈ ​പ​ദ്ധ​തി വ​ഴി ഒ​രു ദി​വ​സം 10000 രൂ​പ​യാ​ണ് പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​ക. സേ​വ​ന​ങ്ങ​ൾ​ക്ക് ഒ​രു വി​ധ​ത്തി​ലു​മു​ള്ള ചാ​ർ​ജും ഈ​ടാ​ക്കു​ന്ന​ത​ല്ലെ​ന്ന് പോ​സ്റ്റ​ൽ ഡ​യ​റ​ക്ട​ർ സ​യ്ദ് റ​ഷീ​ദ് അ​റി​യി​ച്ചു.

ബ​യോ​മെ​ട്രി​ക് യ​ന്ത്ര​ത്തി​ൽ ഇ​ട​പാ​ടു​കാ​ർ കൈ​വി​ര​ൽ‌ അ​മ​ർ​ത്തു​ന്ന​തി​നു മു​ൻ​പും ശേ​ഷ​വും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മു​ണ്ട്.

ബാ​ങ്കു​ക​ളി​ലെ തി​രി​ക്ക് കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2019 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ദ്ധ​തി ന​ട​പ്പി​ൽ വ​രു​ത്തു​ക​യാ​ണ്. സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണം ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ പി​ൻ​വ​ലി​ക്കാ​നാ​വി​ല്ല.

Related posts

Leave a Comment