ആ​രാ​ധ​നാ ച​ട​ങ്ങു​ക​ളി​ൽ കാര്‍മികന്‍ ഉള്‍പെടെ അ​ഞ്ച് പേ​ർ മാ​ത്രം; സാ​മൂ​ഹ്യ അ​ക​ലം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം; മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ളി​ൽ കാര്‍മികന്‍ ഉള്‍പെടെ അ​ഞ്ചു പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സ് മാ​ർ​ഗ​നി​ർ​ദേ​ശം. ഇ​തി​നു പു​റ​മെ മ​ത​ച​ട​ങ്ങു​ക​ൾ വി​ശ്വാ​സി​ക​ൾ​ക്ക് കാ​ണു​ന്ന​തി​നാ​യി വെ​ബ്കാ​സ്റ്റ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി.

വി​ശ്വാ​സി​ക​ൾ​ക്കാ​യി ആ​രാ​ധ​നാ ച​ട​ങ്ങു​ക​ളു​ടെ വെ​ബ്കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ശ്ര​മി​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ട​ച്ച​തി​നു ശേ​ഷ​മേ ആ​രാ​ധ​നാ​ക​ർ​മം ന​ട​ത്താ​വൂ.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം ഹോ​സ്റ്റ​ലു​ക​ളോ കോ​ണ്‍​വെ​ന്‍റു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി സി​സി​ടി​വി കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​ക്ക​ൽ ടെ​ലി​ക്കാ​സ്റ്റിം​ഗ് ന​ട​ത്താ​ൻ ശ്ര​മി​ക്ക​ണം.

ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ സാ​മൂ​ഹ്യ അ​ക​ലം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തെ ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ട് പേ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.

Related posts

Leave a Comment