നി​സാ​മു​ദീ​നി​ൽ ത​ബ്‌​ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശി​ക​ൾ ഒ​ളി​വി​ൽ! ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 478 പേർക്ക് രോ​ഗം

ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദീ​നി​ൽ ത​ബ്‌​ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ ഒ​ളി​വി​ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. 187 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റാ​കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്.

ഇ​വ​ർ ഡ​ൽ​ഹി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ട​ക്കം പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 600ല​ധി​കം വി​ദേ​ശി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലു​ള്ള പ​ള്ളി​ക​ളി​ല്‍ നി​ന്ന് 100 പേ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു.

തെ​ക്ക് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും 200 പേ​രെ​യും തെ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ജി​ല്ല​ക​ളി​ല്‍ നി​ന്നും 177ഓ​ളം പേ​രെ​യു​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 65 വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​ഹ​റ​ൻ​പൂ​രി​ലും കാ​ൺ​പൂ​രി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 478 പേർക്ക് രോ​ഗം

രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 478 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 2,902 ആ​യി. 68 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് ഇ​ന്ത്യ​യി​ൽ മ​രി​ച്ച​ത്. 163 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി.

രാ​ജ്യ​ത്തെ 211 ജി​ല്ല​ക​ളി​ലാ​ണ് കോ​വി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 22ന് ​രാ​ജ്യ​ത്തെ 75 ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ മാ​ർ​ച്ച് 29 ആ​യ​പ്പോ​ൾ 161 ജി​ല്ല​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് 13 സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രം കൊ​റോ​ണ ഹോ​ട്ട്സ്പോ​ട്ടാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

മ​ര​ണം 58,905

അ​തേ​സ​മ​യം ലോ​ക​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58,905 ആ​യി. 10,99,054 പേ​ർ​ക്കാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,26,611 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

24 മ​ണി​ക്കൂ​റി​ല്‍ 1,480 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,77,475 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 7,402 പേ​ർ ഇതുവരെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

കൊ​റോ​ണ ബാ​ധി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത് ഇ​റ്റ​ലി​യി​ലാ​ണ്. 14,681 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 1,19,827 പേ​ർ​ക്കാ​ണ് ഇ​റ്റ​ലി​യി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. സ്പെ​യി​നി​ൽ 11,198 പേ​രും കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു.

Related posts

Leave a Comment