ത​ല​ശേ​രി ക​ല്ലി​ക്ക​ണ്ടി​യി​ൽ പോ​ത്തു​ക​ളെ മോ​ഷ്‌​ടി​ച്ചു ക​ട​ത്തി; മോ​ഷ്‌​ടി​ച്ച​ത് മൂ​ന്നു​ല​ക്ഷം വി​ല​യു​ള്ള പോ​ത്തു​ക​ളെ

ത​ല​ശേ​രി: ക​ല്ലി​ക്ക​ണ്ടി​യി​ൽ മൂ​ന്നു​ല​ക്ഷം വി​ല വ​രു​ന്ന ര​ണ്ട് പോ​ത്തു​ക​ളെ അ​ജ്ഞാ​ത​ൻ മോ​ഷ്‌​ടി​ച്ചു. ഷെ​ഡി​ൽ കെ​ട്ടി​യി​രു​ന്ന ര​ണ്ടു പോ​ത്തു​ക​ളെ​യാ​ണ് മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​ത്.തൂ​വ​ക്കു​ന്ന് ക​ല്ലി​ക്ക​ണ്ടി​യി​ലെ കെ.​കെ. ഷു​ഹൈ​ബി​ന്‍റെ പ​രാ​തി​യി​ൽ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രാ​തി​ക്കാ​ര​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൃ​പ്ര​ങ്ങോ​ട്ടൂ​ർ ക​ല്ലി​ക്ക​ണ്ടി​യി​ലെ സ്ഥ​ല​ത്തെ ഷെ​ഡി​ൽ കെ​ട്ടി​യി​രു​ന്ന ഒ​രു ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം രൂ​പ​വി​ല വ​രു​ന്ന ര​ണ്ടു​പോ​ത്തു​ക​ളെ​യാ​ണ് അ​ജ്ഞാ​ത​ൻ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.14 നാ​ണ് സം​ഭ​വ​മെ​ന്ന് നി​രീ​ക്ഷ​ണ ക്യാ​മ​റ ദൃ​ശ്യ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഷെ​ഡി​ൽ വേ​റെ​യും പോ​ത്തു​ക​ളു​ണ്ട്. ക​റു​ത്ത നി​റ​ത്തി​ലു​ള്ള പോ​ത്തു​ക​ളെ ത​ല​യി​ൽ തു​ണി കെ​ട്ടി​യ ഒ​രാ​ൾ കെ​ട്ട​ഴി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. കേ​സെ​ടു​ത്ത പോ​ലീ​സ് പ​ല സി​സി ടി​വി ക​ളും നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment