രാ​ജ​മൗ​ലി ന​ൽ​കാ​ൻ പോ​കു​ന്ന​പ്ര​തി​ഫ​ലം ! പ്രഭാസ് ബോളിവുഡിലേക്ക്

prabhas-newബാ​ഹു​ബ​ലി നാ​യ​ക​ൻ പ്ര​ഭാ​സ് ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ പ്ര​ഭാ​സ് നാ​യ​ക​നാ​കു​മെ​ന്നാ​ണ് സൂ​ച​ന. ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ​ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്തി​യു​ടെ പ​ട​വു​ക​ൾ ക​യ​റി​യ ന​ട​നാ​ണ് പ്ര​ഭാ​സ്. ഈ ​തെ​ലു​ങ്ക് യു​വ​താ​ര​ത്തി​ന്‍റെ അ​ഭി​ന​യ​ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ക്കു​ക​യാ​യി​രു​ന്നു രാ​ജ​മൗ​ലി ചി​ത്രം. വി​വാ​ഹം പോ​ലും മാ​റ്റി​വ​ച്ച്, വേ​റെ ഒ​രു സി​നി​മ​യും ക​രാ​ർ ചെ​യ്യാ​തെ, ബാ​ഹു​ബ​ലി​ക്കാ​യി പ്ര​ഭാ​സ് അ​ഞ്ചു വ​ർ​ഷം വി​യ​ർ​പ്പൊ​ഴു​ക്കി.

ഈ 37​കാ​ര​ന്‍റെ ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​നും അ​ധ്വാ​ന​ത്തി​നും സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി ന​ൽ​കാ​ൻ പോ​കു​ന്ന​പ്ര​തി​ഫ​ലം ത​ന്‍റെ അ​ടു​ത്ത ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ലേ​ക്കു​ള്ള അ​വ​സ​രം ആ​ണെ​ന്നാ​ണ് സൂ​ച​ന. ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് പു​തി​യ വാ​ർ​ത്ത​യും എ​ത്തു​ന്ന​ത്. ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ലൂ​ടെ താ​ര​മൂ​ല്യം കു​തി​ച്ചു​യ​ർ​ന്ന പ്ര​ഭാ​സി​ന് ഇ​ന്ന് ബോ​ളി​വു​ഡി​ലും വ​ൻ ഡി​മാ​ൻ​ഡാ​ണ്.

പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി സി​നി​മ നി​ർ​മി​ക്കാ​ൻ ക​ര​ണ്‍ ജോ​ഹ​റി​നെ പ്രേ​രി​പ്പി​ച്ച​തും അ​തു​ത​ന്നെ. ബാ​ഹു​ബ​ലി പോ​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് 200 കോ​ടി​ക്ക​ടു​ത്താ​ണ് ബ​ജ​റ്റ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്പോ​ഴും മൗ​നം പാ​ലി​ക്കു​ക​യാ​ണ് ക​ര​ണും രാ​ജ​മൗ​ലി​യും പ്ര​ഭാ​സും. അ​ടു​ത്തി​ടെ മും​ബൈ​യി​ൽ വ​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, മ​റ്റൊ​ര​വ​സ​ര​ത്തി​ൽ പ​റ​യാ​മെ​ന്നാ​യി​രു​ന്നു പ്ര​ഭാ​സി​ന്‍റെ പ്ര​തി​ക​ര​ണം. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും.

Related posts