‘ബാ​ഹു​ബ​ലി കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധി​ക​യാ​ണ്’: പ്ര​ഭാ​സി​നോ​ട് ക്ര​ഷ് എ​ന്ന് മാ​ള​വി​ക മോ​ഹ​ൻ

പ്ര​ഭാ​സ് ന​ന്നാ​യി ഭ​ക്ഷ​ണം പ​ങ്കു​വ​യ്ക്കു​ന്ന ആ​ൾ മാ​ത്ര​മ​ല്ല, ന​ന്നാ​യി പാ​ച​കം ചെ​യ്യു​ന്ന ആ​ളു കൂ​ടി​യാ​ണെ​ന്ന് മാ​ള​വി​ക മോ​ഹ​ൻ. പ്ര​ഭാ​സ് വ​ള​രെ ന​ന്നാ​യി ചി​ക്ക​ൻ ബി​രി​യാ​ണി ഉ​ണ്ടാ​ക്കാ​റു​ണ്ട്. അ​ദ്ദേ​ഹം എ​ല്ലാ​വ​രോ​ടും വ​ള​രെ ഊ​ഷ്മ​ള​മാ​യി പെ​രു​മാ​റും. അ​തോ​ടൊ​പ്പം എ​ല്ലാ​വ​ർ​ക്കും ഏ​റ്റ​വും ന​ല്ല ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും.

ബാ​ഹു​ബ​ലി കാ​ലം മു​ത​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധി​ക​യാ​ണ്. ആ ​സ​മ​യ​ത്ത് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ക്ര​ഷ് വ​രെ തോ​ന്നി. ഒ​രു വ​ലി​യ താ​രം മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം, ഒ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​രോ​രു​ത്ത​രെ​യും വ​ള​രെ​യ​ധി​കം ബ​ഹു​മാ​നി​ക്കു​ന്ന ആ​ളു കൂ​ടി​യാ​ണ് എ​ന്ന് മാ​ള​വി​ക മോ​ഹ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment