കെ​പി​സി​സി പ്ര​സി​ഡ​ന്‍റിന്‍റേ​ത് ​ആർ​എ​സ്എ​സ് പ്ര​സ്താ​വ​ന; മന്ത്രി പി. രാജീവ്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റെ പി​ന്തു​ണ​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റേ​ത് ആ​ർ​എ​സ്എ​സ് പ്ര​സ്താ​വ​ന​യെ​ന്ന് മ​ന്ത്രി പി.​ രാ​ജീ​വ്. കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​പ​രി​വാ​ർ മു​ഖം കൂ​ടു​ത​ൽ തെ​ളി​ഞ്ഞു​വെ​ന്നും മ​ന്ത്രി പി.​ രാ​ജീ​വ് പ​റ​ഞ്ഞു.

വ​ണ്ടി​ക്ക് മു​ന്നി​ൽ ചാ​ടു​ന്ന ആ​ളെ എ​ന്തി​നാ​ണ് പി​ടി​ച്ചു​മാ​റ്റു​ന്ന​തെന്നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ ചോ​ദി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചാ​ടി ചാ​ക​ണ​മെ​ന്നാ​ണ് സു​ധാ​ക​ര​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കേ​ര​ള വി​രു​ദ്ധ മു​ന്ന​ണി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ​യും വി.​ഡി.​ സ​തീ​ശ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​വ​ര്‍​ണ​ര്‍ സം​സ്ഥാ​ന​ത്ത് ബോ​ധ​പൂ​ര്‍​വം പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും. വി​ദ്യാ​ഭ്യാ​സ​ത്തെ വ​ർ​ഗീ​യ​ത​യ്ക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് കു​ട​പി​ടി​ക്കു​ക​യാ​ണ്- മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment