കോവിഡ്; സംസ്ഥാനത്തെ സ്ഥിതി ഇന്നു കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാണെന്ന് കേ​ര​ളം ഇന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. സംസ്ഥാനത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ഇന്ന് കേ​ന്ദ്ര​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാണ് സം​സ്ഥാ​ന​ത്തെ കോവിഡ് സാ​ഹ​ച​ര്യം ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ക്കു​ക. പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ലെ ഉ​യ​ർ​ന്ന ക​ണ​ക്കു​ക​ളെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​വ​ക​പ്പ് ഡ​യ​റ​ക്ട്രേ​റ്റ് പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ ഇ​ന്ന് 115 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,749 ആ​യി.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ളം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രും കൃ​ത്യ​മാ​യി മാ​സ്‌​ക് ധ​രി​ക്ക​ണം.

ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രും മാ​സ്‌​ക് ധ​രി​ക്ക​ണം. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജ​മാ​ക്കാ​നും നി​ർ​ദേശ​മു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കും. രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം.

Related posts

Leave a Comment