സോഷ്യ മീഡിയ തകർത്തെറിഞ്ഞ ഓമനക്കുട്ടൻ ഹീറോയാകുന്നു… ഓമനക്കുട്ടൻ ചെയ്ത പ്രവൃത്തി നന്മയുടേത്; പ്രളയ ക്യാമ്പിൽ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ സി​പി​എം നേ​താ​വി​ന്‍റെ കേ​സ് പി​ൻ​വ​ലി​ക്കുന്നു; # ഓമനക്കുട്ടൻ എന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പേസ്റ്റും ചർച്ചയാവുന്നു

ചേ​ർ​ത്ത​ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാമ്പിൽ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കുന്നു. ചേ​ർ​ത്ത​ല തെ​ക്കു പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ പ​ണം പി​രി​ച്ച കു​റു​പ്പ​ൻ​കു​ള​ങ്ങ​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ഓ​മ​ന​ക്കു​ട്ട​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഓ​മ​ന​ക്കു​ട്ട​ൻ വെ​ള്ളം ക​യ​റി ദു​രി​ത​ത്തി​ലാ​യ പാ​വ​ങ്ങ​ളു​ടെ പ​ക്ക​ൽ നി​ന്നും പി​രി​വ് നടത്തുന്നതിന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചിരുന്നു. വീഡിയോ വ്യാപമായി പ്രചരിച്ചതോടെ പാർട്ടിയും സംഭവത്തിൽ ഇടപെട്ടു. പാർട്ടിയുടെ അംഗത്വത്തിൽ നിന്നും ഓമനക്കുട്ടനെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ചേ​ർ​ത്ത​ല ത​ഹ​സി​ൽ​ദാ​ർ ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെയ്തിരുന്നു.

നടന്ന സംഭവത്തെക്കുറിച്ചുള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തിയ  സാഹചര്യത്തിലാണ് ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ദു​രി​താ​ശ്വാ​സ ക്യാമ്പിലു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ഓ​മ​ന​ക്കു​ട്ട​ന്‍ ചെ​യ്ത​തെ​ന്ന് റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഓ​മ​ന​ക്കു​ട്ട​നെ​തി​രേ പ​രാ​തി​യി​ല്ലെ​ന്ന് ക്യാ​മ്പ് അം​ഗ​ങ്ങ​ളും, മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

Related posts