പ്ര​ണ​യാ​പേ​ക്ഷ നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ  വീ​ട്ടി​ൽ ക​യ​റി കു​ത്തി പരിക്കേൽപ്പിച്ചു; രക്ഷപ്പെടാനുള്ള മൽപ്പിടുത്തത്തിനിടെ  പെൺകുട്ടിയുടെ  കൈ​വി​ര​ലു​ക​ൾ ഒ​ടി​ഞ്ഞു തൂങ്ങി

പ​ഴ​യ​ന്നൂ​ർ: പ്ര​ണ​യാ​പേ​ക്ഷ നി​ര​സി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് വീ​ട്ടി​ൽ ക​യ​റി കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ട​തു തോ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും കൈ​വി​ര​ലു​ക​ൾ ഒ​ടി​യു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ക​ല്ലേ​പ്പാ​ടം തി​രു​ത്തി​പ്പു​ള്ളി​പ്പ​റ​ന്പി​ലാ​ണ് സം​ഭ​വം. പ​രാ​തി​യെ തു​ട​ർ​ന്ന് ചെ​റു​ക​ര മേ​പ്പാ​ട​ത്തു​പ​റ​ന്പി​ൽ ശ​ര​ത്കു​മാ​റി​നെ​തി​രെ (22) പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​രി​യും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ട​തു തോ​ളി​ൽ പ​രി​ക്കേ​റ്റ​ത്. പി​ന്നീ​ട് ന​ട​ന്ന പി​ടി​വ​ലി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വി​ര​ലു​ക​ൾ ഒ​ടി​ഞ്ഞ​ത്. വൈ​കീ​ട്ട് അ​ച്ഛ​ൻ വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ു

Related posts