മ​ന​സി​ല്‍ മ​ഴ​വി​ല്ലു വി​രി​യുന്ന  മ​ഴ​ക്കാ​ലം; ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​മി​താ​ക്ക​ളു​ടെ ‌മ​ഴ​നൃ​ത്തം! അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

പ്ര​ണ​യി​താ​ക്ക​ളു​ടെ മ​ന​സി​ല്‍ മ​ഴ​വി​ല്ലു വി​രി​യി​ക്കു​ന്ന സ​മ​യ​മാ​ണു മ​ഴ​ക്കാ​ലം. എ​ന്നു​ കരുതി മഴ പെയ്യുന്പോൾ ന​ഗ​ര​മ​ധ്യ​ത്തി​ലി​റ​ങ്ങി നൃ​ത്തം ചെ​യ്യു​മോ?

തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ല്‍ യാ​തൊ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ മ​ഴ​യ​ത്ത് നൃ​ത്തം ച​വി​ട്ടു​ന്ന യു​വാ​വി​ന്‍റ​യും യു​വ​തി​യു​ടെ​യും വീജ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ക്ക്‌​വി എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഉ​ത്തേ​ര​ന്ത്യ​യി​ലെ ഏ​തോ ന​ഗ​ര​ത്തി​ലാ​ണ് ക​മി​താ​ക്ക​ളു​ടെ നൃ​ത്ത​മെ​ങ്കി​ലും പോ​സ്റ്റി​ല്‍ ന​ഗ​ര​മേ​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

നി​ര​വ​ധി​പ്പേ​ര്‍ അ​നു​കൂ​ല പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ വി​മ​ര്‍​ശ​ന​ങ്ങ​ളും ക​മി​താ​ക്ക​ൾ​ക്ക് ഏ​ല്‍​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന​ത് മ​റ്റൊ​രു കാ​ര്യം.

പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ ചെ​ല​വേ​റി​യ യാ​ത്ര​ക​ള്‍​ക്കും വി​രു​ന്നു​ക​ള്‍​ക്കും പോ​കാ​ന്‍ ഇ​ന്ന​ത്തെ​ക്കാ​ല​ത്തെ കൗ​മാ​ര​ക്കാ​ര്‍ ഇ​ഷ്ട​പ്പെ​ടു​മ്പോ​ള്‍ യ​ഥാ​ർ​ഥ പ്ര​ണ​യി​താ​ക്ക​ൾ ഇ​ത്ത​രം ല​ളി​ത​മാ​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ പ്ര​ണ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്ല​ബു​ക​ളി​ലും പ​ബ്ബു​ക​ളി​ലും ഒ​ത്തു​കൂ​ടി മ​ദ്യ​പി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ ഇ​വ​ർ വേ​റി​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന ക​മ​ന്‍റു​ക​ളു​മു​ണ്ടാ​യി.

Related posts

Leave a Comment