ഡോക്ടർക്കും നഴ്സിനും  ആ സ്ത്രീയുടെ പ്രസവ വേദന മനസിലായില്ല; പക്ഷേ ആ വേദന മനസിലാക്കാൻ അനിൽ കുമാറിന് കഴിഞ്ഞു; ഓട്ടോ റിക്ഷയിൽ യുവതി പ്രസവിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഓട്ടോ ഡ്രൈവർ പറ‍യുന്നത് ഇങ്ങനെ….

കു​റ​വി​ല​ങ്ങാ​ട്: ഓ​ട്ടോ​ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​ന് ഈ ​സം​ഭ​വം വി​വ​രി​ക്കു​ന്പോ​ൾ കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രോ​ട് ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ്. ക​ല​ശ​ലാ​യ പ്ര​സ​വ​വേ​ദ​ന​യാ​ണെ​ന്നും ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ക്കു​ന്ന​വ​രാ​ണെ​ന്നും കെ​ഞ്ചി​പ്പ​റ​ഞ്ഞി​ട്ടും ഡോ​ക്ട​റോ ന​ഴ്സോ വാ​തി​ൽ​തു​റ​ക്കാ​ൻ​പോ​ലും കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് അ​നി​ൽ​കു​മാ​ർ പ​റ​യു​ന്നു. ഒ​രു മ​നു​ഷ്യ​ജീ​വ​നാ​ണെ​ന്ന് പ​റ​ഞ്ഞു​നോ​ക്കി ഫല​മു​ണ്ടാ​യി​ല്ല.

ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര​ക്കാ​ർ കാ​ൽ​വ​യ്ക്കു​ന്ന ചെ​റി​യ ഇ​ട​യി​ൽ കി​ട​ന്നാ​ണ​വ​ർ പ്ര​സ​വി​ച്ച​ത്. വ​ല്ല​തും സം​ഭ​വി​ച്ചി​രു​ന്നു​വെ​ങ്കി​ൽ എ​ന്ന ഭ​യം ഇ​പ്പോ​ഴും എ​നി​ക്കു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ ത​റ​യി​ലെ​ങ്കി​ലും കി​ട​ക്കാ​ൻ അ​വ​ർ ഒ​ന്ന് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ – അ​നി​ൽ​കു​മാ​ർ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ യു​വ​തി​ക്ക് പ്ര​സ​വ​ത്തി​നു​ള്ള വേ​ദ​ന​യാ​ണെ​ന്ന് മ​ന​സി​ലാ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഗൈ​ന​ക്ക് വി​ഭാ​ഗം ഇ​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ നി​ല​പാ​ട്. വി​വ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ അ​റി​യി​ച്ചി​ട്ടു​ള്ള​താ​യും സൂ​പ്ര​ണ്ട് പ​റ​യു​ന്നു​ണ്ട്.

Related posts