തെരഞ്ഞെടുപ്പ് കോഴക്കേസ്! സു​രേ​ന്ദ്ര​ന്‍റെയും പ്ര​സീ​ത​യു​ടെയും ശ​ബ്ദ സാ​ന്പി​ൾ ശേ​ഖ​രി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സി.​കെ. ജാ​നു​വി​ന് 35 ല​ക്ഷം രൂ​പ കോ​ഴ ന​ൽ​കി​യെ​ന്ന കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.സു​രേ​ന്ദ്ര​ന്‍റെ​യും ജെ​ആ​ർ​പി മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​പ്ര​സീ​ത അ​ഴീ​ക്കോ​ടി​ന്‍റെ​യും ശ​ബ്ദ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം.

ര​ണ്ടു​പേ​രു​ടെ​യും ശ​ബ്ദ സാ​ന്പി​ൾ ഒ​ക്ടോ​ബ​ർ 11 ന് ​രാ​വി​ലെ കാ​ക്ക​നാ​ട് ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലെ​ത്തി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന വ​യ​നാ​ട് ക്രൈം ​ബ്രാ​ഞ്ച് ന​ൽ​കി​യ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് സു​രേ​ന്ദ്ര​നും പ്ര​സീ​ത​ക്കും കൈ​മാ​റാ​നും നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment