അടുത്തമാസം അമേരിക്കയിലേക്ക് പോകേണ്ടവര്‍! ! ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ഒരുവര്‍ഷമായി വാടകവീട്ടിലാണ് താമസം

ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടു​ങ്ങ​ച്ചിറ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം വാ​ട​കവീ​ട്ടി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കു​ട്ട​പ്പ​ശേ​രി വീ​ട്ടി​ൽ ഇ​മ്മാ​നു​വ​ൽ (68), ഭാ​ര്യ മേ​ഴ്സി (64) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യ​ത്ത്്് ഇ​മ്മാ​നു​വ​ലും മേ​ഴ്സി​യും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. മേ​ഴ്സി​യെ കി​ട​പ്പു​മു​റി​യി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച​നി​ല​യി​ലും ഇ​മ്മാ​നു​വ​ലി​നെ മ​റ്റൊ​രു മു​റി​യി​ൽ തു​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഒ​രു​വ​ർ​ഷ​മാ​യി ഈ ​വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. ആ​സാ​ദ് റോ​ഡി​ൽ പു​തി​യ​താ​യി വീ​ട് നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ന്ധ്ര​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രുന്ന ഇ​മ്മാ​നു​വ​ൽ സ്വ​യം വി​ര​മി​ച്ച് നാ​ട്ടി​ൽ ക​ഴി​യു​ക​യാ​യിരുന്നു. മേ​ഴ്സി ഇ​രി​ങ്ങാ​ല​ക്കു​ട സ്കൂ​ളി​ലെ റി​ട്ട​യേ​​ഡ് അ​ധ്യാ​പി​ക​യാ​ണ്. അ​ടു​ത്ത​മാ​സം മ​ക​ളു​ടെ പ്ര​സ​വ ശു​ശ്രൂ​ഷ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​വാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. നാ​ല് പെ​ണ്‍​മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ര​ണ്ടു മ​ക്ക​ൾ വി​ദേ​ശ​ത്തും ഒ​രാ​ൾ ബംഗളുരുവിലു​മാ​ണ്.

വീ​ട്ടി​ൽ പാ​ൽ കൊ​ണ്ടു​വ​ന്നയാ​ളാ​ണ് ആ​ദ്യം വി​വ​രം അ​റി​ഞ്ഞ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ എ​സ്കെ സു​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.മ​ക്ക​ൾ: ഷി​നി​ത, ഷാ​നി​ത, ഷി​ബി​ത, ഷി​ജി​ത, മ​രു​മ​ക്ക​ൾ: സോ​ണി, വി​നി​ക്, ജി​തി​ൻ.

Related posts