അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ; കിടപ്പുരോഗിയായ അമ്മ മരിച്ച വിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തതാമെന്ന് പോലീസ്


ചെ​റു​പു​ഴ(കണ്ണൂർ): പാ​ടി​യോ​ട്ടു​ചാ​ൽ ഉ​മ്മി​ണി​യാ​ണ​ത്ത് അ​മ്മ​യേ​യും മ​ക​നേ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.പെ​രി​ങ്ങോം പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

ഉ​മ്മി​ണി​യാ​ണ​ത്തെ പ​ടി​ഞ്ഞാ​റെ​പു​ര​യി​ൽ ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ ച​ന്ദ്ര​മ​തി (55), മ​ക​ൻ പ്ര​ത്യു​ഷ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ച​ന്ദ്ര​മ​തി​യെ ക​ട്ടി​ലി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലും പ്ര​ത്യു​ഷി​നെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്.

ച​ന്ദ്ര​മ​തി കി​ട​പ്പ് രോ​ഗി​യാ​ണ്. അ​മ്മ മ​രി​ച്ച വി​ഷ​മ​ത്തി​ൽ പ്ര​ത്യു​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment