ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്… ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ ഫ​യ​ലി​ന​ടി​യി​ല്‍ പാ​മ്പ്; പ​ര​ക്കം​പാ​ഞ്ഞ്  മ​ട്ടാ​ഞ്ചേ​രി ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍

 


കൊ​ച്ചി: ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ള്‍​ക്കി​ട​യി​ല്‍ പ​തി​യി​രു​ന്ന പാ​മ്പി​നെ ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യി ജീ​വ​ന​ക്കാ​ര്‍. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ മ​ട്ടാ​ഞ്ചേ​രി സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പാ​മ്പ് ക​ട​ന്നു​കൂ​ടി​യ​ത്.

ജീ​വ​ന​ക്കാ​ര​ന്‍ ഫ​യ​ല്‍ എ​ടു​ക്കാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ അ​ന​ക്കം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​റ്റു ജീ​വ​ന​ക്കാ​രെ കൂ​ടി വി​ളി​ച്ച് ഫ​യ​ല്‍ പൊ​ക്കി​യ നോ​ക്കി​യ​പ്പോ​ഴാ​ണ് പാ​മ്പാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

ര​ണ്ട​ര​യ​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പി​നെ ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യ ജീ​വ​ന​ക്കാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഉ​ഗ്ര വി​ഷ​മു​ള്ള വെ​ള്ളി​ക്കെ​ട്ട​ൻ പാ​ന്പാ​യി​രു​ന്നു ഇ​ത്. ഓ​ഫീ​സി​ന്‍റെ പി​ൻ​വ​ശം കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്.

ഇ​തി​നു മു​മ്പും സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ പാ​മ്പ് ക​യ​റി​യി​ട്ടു​ണ്ട്. അ​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടാ​ഞ്ഞ​തി​നെ തു​ട​ർ​ന്നു ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment