പ്രശസ്തനടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം. നിർമാല്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഒട്ടേറെ മികച്ച റോളുകൾ സമ്മാനിച്ച ശേഷമാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
നിർമാല്യത്തിലൂടെ തുടക്കമിട്ടെങ്കിലും1977ൽ സുരാസു കഥയും തിരക്കഥയുമെഴുതി ബേബി സംവിധാനം ചെയ്ത “ശംഖുപുഷ്പ”ത്തിലൂടെയായിരുന്നു മലയാള സിനിമയിൽ അദ്ദേഹം ഒരു സജീവസാന്നിധ്യമായി മാറിയത്.
ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. വ്യത്യസ്തത നിറഞ്ഞ ശബ്ദത്തിലൂടെ മറ്റ് നടൻമാരിൽ നിന്നും സുകുമാരൻ വേറിട്ട് നിന്നു.ഇപ്പോഴിതാ മകൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.
സുകുമാരന്റെ ഓർമദിവസംമാത്രമല്ല ഇന്ന് ഫാദേഴ്സ് ഡേ കൂടിയാണ്. അതിനാൽ തന്നെ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിന് പറയാനേറെ കഥകളുണ്ട്.