യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു പു​ല്ലു​വി​ല ; മ​നു​ഷ്യജീ​വ​ൻ കു​രു​തികൊ​ടു​ത്ത് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാച്ചി​ൽ

ഷോബി കെ. പോൾ

ഇ​രി​ങ്ങാ​ല​ക്കു​ട: ഗ​താ​ഗ​ത​കു​രു​ക്കിലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളുടെ മ​ര​ണ​പ്പാ​ച്ചി​ലാ​ണ്. ല​ക്കും ല​ഗാ​നു​മി​ല്ലാ​തെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​ത് കാ​ൽ​ന​ട ​യാ​ത്രക്കാ​ർ​ക്കും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​റെ ഭീ​ഷ​ണി​ ഉ​യ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ നി​യ​ന്ത്ര​ണംവി​ട്ട് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മോപ്പഡ് യാ​ത്രി​ക​ൻ മ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട​- കൊ​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യാ​ണ് മ​നു​ഷ്യജീ​വ​ൻ കു​രു​തി കൊ​ടു​ക്കു​വാ​ൻ സാ​ഹ​ച​ര്യ​മൊരുക്കിയ​ത്. ടൗ​ണി​ൽ മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​യി മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മി​ക്ക​തും ട്രാ​ഫി​ക് നി​യ​മം തെ​റ്റി​ച്ച് ഓ​ടു​ന്ന​വ​യാ​ണ്.

ന​ഗ​ര​പ​രി​ധി​യി​ൽ വേ​ഗം കു​റ​ക്ക​ണ​മെ​ന്ന നി​യ​മം എ​ഴു​തിവ​ച്ചി​രി​ക്കു​ന്ന​ത​ല്ലാ​തെ പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല എ​ന്നു​ള്ള​താ​ണു വ​സ്തു​ത. ഇ​ത് പ​രി​ശോ​ധി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ ത​യാ​റല്ല. പ​ല​പ്പോ​ഴും സ്വ​കാ​ര്യ ബ​സു​ക​ൾ ടൗ​ണി​ലെ വ​ള​വു​ക​ളി​ൽ വേ​ഗ​ത കു​റ​ക്കാ​തെ വ​ള​യ്ക്കു​നോൾ യാ​ത്ര​ക്കാ​ർ അറിയാതെ ദൈവത്തെ വിളിച്ചുപോകും. അ​മി​ത​വേ​ഗ​ത​യി​ൽ ന​ഗ​ര​ത്തി​ലെ നി​ര​ത്തു​ക​ളി​ലൂ​ടെ കു​തി​ച്ചു​പാ​യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ​നി​ന്നും കാ​ൽ​ന​ട​ക്കാ​രും ചെ​റു​വാ​ഹ​ന​ങ്ങ​ളും ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണു പ​ല​പ്പോ​ഴും ര​ക്ഷ​പ്പെ​ടു​ന്ന​ത്.

അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തു​ന്ന സാ​ഹ​സി​ക​ത

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തു​ക​ണ്ടാ​ൽ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ ഇ​ര​ച്ചു​കൊ​ണ്ടു​വ​ന്ന് തൊ​ട്ടു​മു​ന്നി​ൽ സ​ഡ​ൻ ബ്രേ​ക്കി​ട്ട് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്താ​ൻ പോ​കു​ന്പോ​ഴും വ​ണ്ടി പ​ര​മാ​വ​ധി വേ​ഗം വ​ർ​ധി​പ്പി​ച്ച് ത​ങ്ങ​ളു​ടെ സാ​ഹ​സി​ക​ത പു​റ​ത്ത​റി​യി​ക്കു​വാ​നു​ള്ള ശ്ര​മം ഡ്രൈ​വ​ർ​മാ​രി​ൽ ഏ​റി​യി​ട്ടു​ണ്ട്.

ചെ​ട്ടി​പ്പറ​ന്പി​ൽ​നി​ന്നും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്തും ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ വ​ള​വു​ക​ളി​ലും ക്രൈസ്റ്റ് കോ​ള​ജ് ജം​ഗ്ഷ​ൻ, മാ​ർ​ക്ക​റ്റ് തു​ട​ങ്ങി ടൗ​ണി​ലെ പ​ല​യി​ട​ത്തും ഡ്രൈ​വ​ർ​മാ​ർ ബ​സു​ക​ൾ വേ​ഗ​ത്തി​ൽ തി​രി​ച്ച് യാ​ത്ര​ക്കാ​രി​ൽ അ​പ​ക​ട​ഭീ​തി ഉ​ണർത്തു ന്നു​ണ്ട്.

അ​മി​ത വേ​ഗ​ത​യി​ലു​ള്ള ബ​സോ​ട്ടം യാ​ത്ര​ക്കാ​രെ കാ​ലാ​കാ​ല​ത്തേ​ക്കും രോ​ഗി​ക​ളാ​ക്കു​മോ അ​ല്ലെ​ങ്കി​ൽ ജീ​വ​ൻ​ത​ന്നെ എ​ടു​ക്ക​പ്പെ​ടു​മോ എ​ന്നു​ള്ള ഭ​യ​മാ​ണു പ​ല​ർ​ക്കും. ന​ഗ​ര​ത്തി​ൽ ല​ക്കും ല​ഗാ​നു​മി​ല്ലാ​തെ​യാ​ണു സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ചീ​റി​പ്പാ യ​ൽ.

ജീ​വ​നു കൊ​തി​യു​ണ്ടേ​ൽ വ​ഴി മാ​റണം

ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ ഠാ​ണ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വേ​ഗ​ത ക​ണ്ടാ​ൽ ജീ​വ​നു കൊ​തി​യു​ണ്ടെ​ങ്കി​ൽ മാ​റി ന​ട​ക്ക​ണ​മെ​ന്ന പ​രോ​ക്ഷ ഭീ​ഷ​ണി​യാ​ണ് മു​ഴ​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ലു​ള്ള സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ പോ​ലും ബ​സു​ക​ൾ അ​വ​ഗണി ​ക്കു​ക​യാ​ണ്. ന​ടു​റോ​ഡി​ൽ പോ​കു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രെ ഹോ​ണ്‍ അ​ടി​ച്ച് ഭ​യ​പ്പെ​ടു​ത്തു​ന്ന​തും ബ​സ് ഡ്രൈ​വ​ർ​മാ​രുടെ പ​തി​വു ശൈ​ലി​യാ​ണ്.

സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ വ​ള​രെ പേ​ടി​ച്ചാ​ണു റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. ബ​സ് ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​ട​വ​ഴി​ക​ളി​ൽ കൂ​ടി​യും ചി​ല സ​മ​യ​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ വ​ഴി​തി​രി​ച്ച് വി​ടു​ന്നു​ണ്ട്. ചു​രു​ക്ക​ത്തി​ൽ ന​ഗ​ര​ത്തി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും വ​ൻ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​നി​ട​യാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

​ജഗ്ഷ​നു​ക​ളി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ പ​ല​പ്പോ​ഴും പോ​ലീ​സു​കാ​ർ ഇ​തൊ​ന്നും അ​റി​യാ​ത്ത മ​ട്ടി​ലാ​ണ് നി​ൽ​പ്പ്. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചില്ലെങ്കിൽ നി​ര​ത്തു​ക​ളി​ൽ ഇനിയും ഒരുപാടു ജീ​വ​ൻ പൊ​ലി​യും.

Related posts