ദു​രി​താശ്വാസ ക്യാമ്പു ക​ളി​ലെ 600 പേ​ർ​ക്ക് പു​ത​പ്പും അ​രി​യു​മാ​യി റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ൾ

തൃ​ശൂ​ർ: മ​ഴ​ക്കെ​ടു​തി​യും വെ​ള്ള​ക്കെ​ട്ടും​മൂ​ലം വീ​ടു​പേ​ക്ഷി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സാ​ന്ത്വ​ന​വു​മാ​യി റോ​ട്ട​റി ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ.അ​റു​നൂ​റോ​ളം പേ​ർ​ക്കാ​ണ് അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പു​ത​പ്പ്, തോ​ർ​ത്ത്, സോ​പ്പ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ചേ​ർ​പ്പ് ജി​ബി സ്കൂ​ൾ, ചാ​ഴൂ​ർ ബോ​ധാ​ന​ന്ദ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​ണ് റോ​ട്ട​റി ക്ല​ബ് ഓ​ഫ് ട്രി​ച്ചൂ​ർ സെ​ൻ​ട്ര​ലി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഉ​ദ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​പി. രാ​ഗേ​ഷ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​കെ. ജ്യോ​തി​കു​മാ​ർ, കൃ​ഷ്ണ​ൻ, ഇ​സാ​ഫ് സ്ഥാ​പ​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​പോ​ൾ തോ​മ​സ്, പ്ര​ശാ​ന്ത് മേ​നോ​ൻ, ടി. ​എം. ഭു​വ​ന​ദാ​സ്, ര​വി മോ​ഹ​ൻ, ഡോ. ​എം.​എ. ജോ​യ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

Related posts