ലോക്കപ്പുകളിൽ മൂന്നാം മുറ..! വാവിന്‍റെ ആ​ത്മ​ഹ​ത്യയ്ക്ക് കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട​ണം; പോ​ലീ​സു​കാ​ർ കൊ​ല​യാ​ളി​ക​ളാ​യി മാ​റു​ന്നുവെന്ന് രമേശ് ചെ​ന്നി​ത്ത​ല

remeshchennithala-munnammurഏ​ങ്ങ​ണ്ടി​യൂ​ർ: പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ഏ​ങ്ങ​ണ്ടി​യൂ​ർ ച​ക്കാ​ണ്ട​ൻ കൃ​ഷ്ണ​ൻ​കു​ട്ടി മ​ക​ൻ വി​നാ​യ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ച് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ധ​ന​രാ​യ വി​നാ​യ​കി​ന്‍റെ കു​ടും​ബ​ത്തി​ന് ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് പോ​ലീ​സ് രാ​ജാ​ണ് ഇ​പ്പോ​ൾ. പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം നാ​ല് ക​സ്റ്റ​ഡി മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മൂ​ന്നാം മു​റ​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പോ​ലീ​സു​കാ​ർ കൊ​ല​യാ​ളി​ക​ളാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് സ​ദാ​ചാ​ര പോ​ലീ​സ് ക​ളി​ക്കുകയായിരുന്നുവെന്ന് ചെ​ന്നി​ത്ത​ല പറഞ്ഞു.

വി​നാ​യ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി മൃ​ത​ദേ​ഹ​ത്തി​ൽ അ​ദ്ദേ​ഹം റീ​ത്ത് സ​മ​ർ​പ്പി​ച്ചു. ക​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ​ണ​ൻ കാ​ര്യാ​ട്ട്, ഡി​സി​സി അം​ഗം ഇ​ർ​ഷാ​ദ് കെ.​ചേ​റ്റു​വ, സി.​എം. നൗ​ഷാ​ദ്, യു.​കെ.​പീ​താം​ബ​ര​ൻ, സി.​എ​സ് നാ​രാ​യ​ണ​ൻ, സി.​എ ഗോ​പാ​ല​കൃ​ഷ്ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ക​ന​ത്ത പ​രാ​ജ​യ​മാ​ണെ​ന്നും, പോ​ലീ​സി​നെ നി​ല​ക്ക് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ലോ​ക്ക​പ്പ് മ​ർ​ദ​ന​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും നി​ത്യ​സം​ഭ​വ​ങ്ങ​ളാ​കു​മെ​ന്നും ചെ​ന്നി​ത്ത​ല മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts