തു​ല്യ​വേ​ത​ന​മി​ല്ല ! എ​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ൽ ക​ളി​യാ​ക്ക​ലു​ക​ൾ നേ​രി​ട്ടി​രു​ന്നു; മനസുതുറന്ന്‌ പ്രി​യ​ങ്ക ചോ​പ്ര

ബോ​ളി​വു​ഡി​ൽനി​ന്ന് ഒ​രി​ക്ക​ലും തു​ല്യ​വേ​ത​നം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ബോ​ളി​വു​ഡി​ൽ സ്ത്രീ-​പു​രു​ഷ താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര.

ബോ​ളി​വു​ഡി​ൽനി​ന്ന് ഒ​രി​ക്ക​ലും തു​ല്യവേ​ത​നം ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് സ​ഹ പു​രു​ഷ താ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​തി​ന്‍റെ പ​ത്തു ശ​ത​മാ​നം പ്ര​തി​ഫ​ലം മാ​ത്ര​മേ ല​ഭി​ച്ചി​രു​ന്നു​ള്ളൂ.

അ​വ​ർ​ക്ക് ഭീ​മ​മാ​യ പ്ര​തി​ഫ​ല​മാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. ഇ​പ്പോ​ഴും അ​തി​ന് മാ​റ്റം വ​ന്നി​ട്ടി​ല്ല. സ്ത്രീ-​പു​രു​ഷ താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്നും വ​ലി​യ അ​ന്ത​ര​മു​ണ്ട്.

ഇ​പ്പോ​ൾ പു​തു ത​ല​മു​റ​യി​ൽ​പ്പെ​ട്ട സ്ത്രീ​ക​ൾ തു​ല്യവേ​ത​നം ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്, ഞ​ങ്ങ​ൾ​ക്ക് അ​ത് കി​ട്ടി​യി​ട്ടി​ല്ല.

സെ​റ്റി​ൽ ചി​ല​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ടി വ​രും. എ​ന്നാ​ൽ, സെ​റ്റി​ൽ എ​പ്പോ​ൾ എ​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ പോ​ലും പു​രു​ഷ താ​ര​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ട്.

എ​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ൽ ക​ളി​യാ​ക്ക​ലു​ക​ൾ നേ​രി​ട്ടി​രു​ന്നു. ബ്ലാ​ക് ക്യാ​റ്റ് പോ​ലു​ള്ള വി​ളി​ക​ൾ കേ​ട്ടി​രു​ന്നു. പ്രി​യ​ങ്ക ചോ​പ്ര പ​റ​യു​ന്നു.

Related posts

Leave a Comment