കുട്ടിയുണ്ടാകാന്‍ വേണ്ടി മാത്രമാണ് തനിക്ക് ഭര്‍ത്താവിന്റെ ആവശ്യമുള്ളതെന്ന് പ്രിയങ്കാ ചോപ്ര; പുരുഷ മേധാവിത്വം വച്ചു പൊറുപ്പിക്കില്ലെന്നും നടി

P600പ്രായം 34 ആയിട്ടും എന്തേ വിവാഹം കഴിക്കാത്തത് എന്നു ചോദിക്കുന്നവരോട് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് ഒരു ഉത്തരം മാത്രം.കുട്ടിയുണ്ടാകാന്‍ വേണ്ടി മാത്രമാണ് തനിക്ക് ഭര്‍ത്താവിനെ ആവശ്യമായി വരികയെന്നാണ് നടിയുടെ ഉത്തരം. ജീവിതത്തില്‍ തോല്‍ക്കാനിഷ്ടമില്ലെന്നു പറയുന്ന പ്രിയങ്ക ആരെയും ആശ്രയിക്കാതെ ജീവിക്കുന്നതാണ് തനിക്കിഷ്ടമെന്നും പറയുന്നു. താന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ഒരു കുട്ടി ജനിക്കാന്‍ വേണ്ടിയായിരിക്കുമെന്നും. ഭര്‍ത്താവിന് അതിനു കഴിഞ്ഞില്ലെങ്കില്‍ അയാളെ ഉപേക്ഷിക്കുമെന്നും നടി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ സ്വകാര്യത പങ്കുവച്ചത്.

ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നായികയായ പ്രിയങ്ക ഒരു ചിത്രത്തിന് ഒമ്പതുകോടിയാണ് വാങ്ങുന്നത്. ബോളിവുഡ് കടന്ന് ഹോളിവുഡിലെത്തിയതോടെ പ്രിയങ്ക ആഗോള പ്രശസ്തയായിരിക്കുകയാണ്. ഒരു അമേരിക്കന്‍ സീരിയലില്‍ അഭിനയിച്ചതാണ് നടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. നടി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്ിന്റെ അവതാരികയുമായി. മിക്കവാറും സമയവും അമേരിക്കയിലായ താരം ന്യൂഇയര്‍ ആഘോഷിക്കാന്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്.

അവിവാഹിതയായി തുടരുന്നതില്‍ തനിക്കോ വീട്ടുകാര്‍ക്കോ യാതൊരു കുഴപ്പവും ഇല്ലെന്നും മറ്റുപലര്‍ക്കുമാണ് ഇക്കാര്യത്തില്‍ ഇരിക്കപ്പൊറുതി ഇല്ലാത്തതെന്നും താരം പറഞ്ഞു. തന്റെ സുഹൃത്തുകളാണ് തന്റെ ശക്തിയെന്നും പ്രിയങ്ക പറയുന്നു. അവര്‍ ഉള്ളപ്പോള്‍ തനിക്ക് എന്തും അഭിമുഖീകരിക്കാന്‍ മടിയില്ലെന്നും അവര്‍ക്കും കുടുംബത്തിനും ഒപ്പമാണ് പുതുവല്‍സരം ആഘോഷിച്ചതെന്നും പ്രിയങ്ക പറയുന്നു.

Related posts