പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വീ​ട്ടി​ലേ​ക്ക് ഏ​ഴം​ഗ സം​ഘം കാ​റോ​ടി​ച്ചു ക​യ​റ്റി; വ​ൻ സു​ര​ക്ഷാ വീ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വ​ൻ സു​ര​ക്ഷാ വീ​ഴ്ച. ഡ​ൽ​ഹി ലോ​ധി എ​സ്‌​റ്റേ​റ്റി​ലു​ള​ള പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വീ​ട്ടി​ലേ​ക്ക് ഒ​രു സം​ഘം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ കാ​ര്‍ ഓ​ടി​ച്ച് ക​യ​റ്റി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അ​തീ​വ സു​ര​ക്ഷ മേ​ഖ​യി​ലാ​ണ് അ​ന്പ​ര​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ള്ള​ത്. എ​സ്പി​ജി സം​ര​ക്ഷ​ണം പി​ൻ​വ​ലി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ ത​ന്നെ​യു​ണ്ടാ​യ സു​ര​ക്ഷാ വീ​ഴ്ച ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഏ​ഴു പേ​ര് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വീ​ട്ടു മു​റ്റ​ത്തേ​ക്ക് കാ​റോ​ടി​ച്ച് ക​യ​റ്റി​യ​ത്. കാ​റി​ൽ നി​ന്നി​റ​ങ്ങി പൂ​ന്തോ​ട്ട​ത്തി​ലേ​ക്ക് ചെ​ന്ന് പ്രി​യ​ങ്ക​യോ​ടൊ​പ്പം ഒ​രു ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ത​ന്നെ കാ​ണാ​ന്‍ ആ​രും അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ത്തി​ട്ടി​ല്ല എ​ന്നു​റ​പ്പു​ള​ള പ്രി​യ​ങ്ക ഗാ​ന്ധി ഇ​വ​രെ വീ​ട്ടി​ല്‍ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടു.

പ്രി​യ​ങ്ക​യോ​ടൊ​പ്പം നി​ന്നു ഫോ​ട്ടോ എ​ടു​ക്കാ​ൻ വേ​ണ്ടി മാ​ത്രം യു​പി​യി​ൽ​നി​ന്ന് ഡ​ൽ​ഹി വ​രെ കാ​റി​ലെ​ത്തി​യെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, ഇ​വ​ര്‍ പ്രി​യ​ങ്ക​യെ കാ​ണാ​ന്‍ എ​ത്തു​ന്ന​ത് സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ല്‍ ഉ​ള​ള സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​രും ത​ന്നെ അ​റി​ഞ്ഞി​രു​ന്നി​ല്ല. എ​ങ്ങ​നെ​യാ​ണ് കാ​റി​ല്‍ താ​ന്‍ അ​റി​യാ​തെ സ​ന്ദ​ര്‍​ശ​ക​ര്‍ അ​ക​ത്തേ​ക്ക് എ​ത്തി​യ​തെ​ന്ന് പ്രി​യ​ങ്ക അ​ന്വേ​ഷി​ക്കു​മ്പോ​ഴാ​ണ് സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ​താ​യി സി​ആ​ർ​പി​എ​ഫ് അ​റി​യു​ന്ന​ത്.

Related posts