യു​ട്യൂ​ബ് വീ​ഡി​യോ​ക്കാ​ർ ജാ​ഗ്ര​തൈ! വീ​ട്ടി​ലെ വൈ​ൻ നി​ർ​മാ​ണം ജാ​മ്യ​മി​ല്ലാ​കു​റ്റം; വി​ല​ക്കേ​ർ​പ്പെ​ടു​ത്തി എ​ക്സൈ​സ് വ​കു​പ്പ് 

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ലെ വൈ​ൻ നി​ർ​മാ​ണ​ത്തി​നു ക​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി എ​ക്സൈ​സ് വ​കു​പ്പ്. അ​ബ്കാ​രി നി​യ​മം പ്ര​കാ​രം ജാ​മ്യം​കി​ട്ടാ​ത്ത കു​റ്റ​മാ​ണ​തെ​ന്ന് ഓ​ർ​മി​പ്പി​ച്ച് എ​ക്സൈ​സ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യാ​ണ് എ​ക്സൈ​സി​ന്‍റെ നീ​ക്കം.

ഹോം​മെ​യ്ഡ് വൈ​ൻ വി​ൽ​പ​ന​യ്ക്കു​ണ്ടെ​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്യു​ന്ന​ത് എ​ക്സൈ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വൈ​ൻ ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ യു​ട്യൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും എ​ക്സൈ​സ് നോ​ട്ട​മി​ടു​ന്ന​താ​യാ​ണു വി​വ​രം.

മ​ദ്യ​ക്ക​ട​ത്തും വ്യാ​ജ​വാ​റ്റും ത​ട​യാ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ​ത​ലം മു​ത​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് 24 മ​ണി​ക്കൂ​ർ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. റെ​യ്ഡ് അ​ട​ക്കം അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി ഓ​രോ ജി​ല്ല​യി​ലും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് എ​ന്ന പേ​രി​ൽ മൂ​ന്നോ നാ​ലോ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts