ഇതൊക്കെയെന്ത് ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റായ്ബറേലിയില്‍ പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക ഗാന്ധി; വീഡിയോ വൈറലാവുന്നു…

ലഖ്നൗ:പ്രചാരണവേദികളെ ആവേശത്തിലാഴ്ത്തിയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ യാത്ര. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എത്തിയ പ്രിയങ്ക പാമ്പുകളെ കൈയ്യിലെടുത്താണ് ജനങ്ങളെ ഞെട്ടിച്ചത്. റായ്ബറേലിയില്‍ പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. പാമ്പുകളെ പ്രിയങ്ക തൊടുന്നതും കൂടയിയില്‍ എടുത്തുവെക്കുന്നതും വീഡിയോയില്‍ കാണാം.

ആശയപരമായി ബിജെപിയും കോണ്‍ഗ്രസും വിരുദ്ധ ധ്രുവങ്ങളിലാണെന്നും എല്ലായ്പ്പോഴും ബിജെപിക്കെതിരെ തങ്ങള്‍ പൊരുതുമെന്നും പ്രിയങ്ക റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രാഷ്ട്രീയത്തിലെ പ്രധാന എതിരാളി ബി ജെ പിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ഒരുവിധത്തിലും നേട്ടമുണ്ടാകാതിരിക്കാന്‍ ശക്തമായാണ് പോരാടുന്നതെന്നും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ശക്തരാണെന്നും അവര്‍ പറഞ്ഞു.

Related posts