കോ​വി​ഡ് വ​ർ​ധന: സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. 10,12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ച് പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ കേന്ദ്രവി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്ത് ഇ​ന്ന് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്രി​യ​ങ്ക ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വ​ദ്ര​യ്ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ് പ്രി​യ​ങ്ക. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി സാ​ധ്യ​മ​ല്ല. കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല, അ​വ​രു​ടെ അ​ധ്യാ​പ​ക​രും ഇ​ൻ​വി​ജി​ലേ​റ്റേ​ഴ്സും കു​ടും​ബാം​ഗ​ങ്ങ​ളും അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും ര​മേ​ഷ് പൊ​ഖ്രി​യാ​ലി​ന് അ​യ​ച്ച ക​ത്തി​ൽ പ്രി​യ​ങ്ക സൂ​ചി​പ്പി​ച്ചു.

Read More

ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി അ​രി​ത​യു​ടെ വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി പ്രി​യ​ങ്ക

  കാ​യം​കു​ളം: റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക​ഗാ​ന്ധി കാ​യം​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​ന്‍റെ പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ​ത് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. റോ​ഡ് ഷോ​യി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി കാ​യം​കു​ള​ത്തെ​ത്തി​യ​പ്പോ​ൾ അ​രി​ത​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ളെ കാ​ണ​ണ​മെ​ന്നും ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദേ​വി​കു​ള​ങ്ങ​ര -പു​തു​പ്പ​ള്ളി ഗ്രാ​മീ​ണ റോ​ഡി​ലൂ​ടെ അ​തീ​വ സു​ര​ക്ഷ​യി​ൽ പ്രി​യ​ങ്ക​യു​ടെ വ​ര​വ് നാ​ട്ടു​കാ​രി​ലും ആ​വേ​ശം ഉ​യ​ർ​ത്തി. അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ആ​യ​തി​നാ​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഞെ​ട്ടി. പ​രി​മി​ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത സ്ഥാ​നാ​ർ​ഥി​യാ​ണ് അ​രി​ത.

Read More

സ്‌നേഹവും വിശ്വസ്തതയും ക്ഷമയുമെല്ലാം ഞാന്‍ പഠിച്ചത് എന്റെ സഹോദരനില്‍ നിന്നാണ് ! രക്ഷാബന്ധന്‍ സന്ദേശത്തില്‍ പ്രിയങ്ക പറഞ്ഞതിങ്ങനെ…

രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസകള്‍ പരസ്പരം കൈമാറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും. ട്വിറ്ററിലാണ് ഇരുവരും വൈകാരികമായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ‘സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍’ പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പ്രിയങ്കയും രാഹുലും ഇരുവരുടെയും അക്കൗണ്ടുകളില്‍ പങ്കു വെച്ചിട്ടുണ്ട്.

Read More

സോണിയ ഗാന്ധി സിന്ദാബാദ്…രാഹുല്‍ ഗാന്ധി സിന്ധാബാദ്…’പ്രിയങ്ക ചോപ്ര സിന്ദാബാദ്’ ! പ്രിയങ്ക ഗാന്ധിയ്ക്കു പകരം പ്രിയങ്ക ചോപ്രയ്ക്കു സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; വീഡിയോ വൈറലാകുന്നു…

ആവേശപ്രകടനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാരും ആര്‍ക്കും പിന്നിലല്ല. അങ്ങനെ ആവേശക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പ്രിയങ്കാ ഗാന്ധിയുടെ പേരു പറഞ്ഞ് മുദ്രാവാക്യം വിളിച്ചത്. ഉദ്ദേശിച്ചത് പ്രിയങ്ക ഗാന്ധിയെയായിരുന്നെങ്കിലും മുദ്രാവാക്യം മുഴങ്ങിയത് ‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ എന്നായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വച്ച് ട്രോളിന്റെ പെരുമഴയായിരുന്നു.രാജ്യതലസ്ഥാനത്താണ് സംഭവം. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്. അണികളെ ആവേശം കൊള്ളിക്കാനാണ് കോണ്‍ഗ്രസ് നേതാവ് മുദ്രാവാക്യം വിളിച്ചത്. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്’ അങ്ങനെ മുദ്രാവാക്യം വിളിച്ച് അണികളെ വാനോളം ആവേശത്തിലാക്കിയ ഇയാള്‍ പരിപാടി കൊഴിപ്പിച്ചു. അതോടെ സ്റ്റേജില്‍ ഉണ്ടായിരുന്ന പ്രമുഖ നേതാവ് സുരേന്ദ്ര കുമാര്‍ അടക്കം വലിയ ആവേശത്തിലായി. പാര്‍ട്ടി അധ്യക്ഷയ്ക്കും മുന്‍ അധ്യക്ഷനും വേണ്ടി മുദ്രാവാക്യം വിളിച്ച്, വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് പകരം നടി പ്രിയങ്കാ ചോപ്രാ…

Read More

ഇതൊക്കെയെന്ത് ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റായ്ബറേലിയില്‍ പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക ഗാന്ധി; വീഡിയോ വൈറലാവുന്നു…

ലഖ്നൗ:പ്രചാരണവേദികളെ ആവേശത്തിലാഴ്ത്തിയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ യാത്ര. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എത്തിയ പ്രിയങ്ക പാമ്പുകളെ കൈയ്യിലെടുത്താണ് ജനങ്ങളെ ഞെട്ടിച്ചത്. റായ്ബറേലിയില്‍ പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. പാമ്പുകളെ പ്രിയങ്ക തൊടുന്നതും കൂടയിയില്‍ എടുത്തുവെക്കുന്നതും വീഡിയോയില്‍ കാണാം. ആശയപരമായി ബിജെപിയും കോണ്‍ഗ്രസും വിരുദ്ധ ധ്രുവങ്ങളിലാണെന്നും എല്ലായ്പ്പോഴും ബിജെപിക്കെതിരെ തങ്ങള്‍ പൊരുതുമെന്നും പ്രിയങ്ക റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രാഷ്ട്രീയത്തിലെ പ്രധാന എതിരാളി ബി ജെ പിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ഒരുവിധത്തിലും നേട്ടമുണ്ടാകാതിരിക്കാന്‍ ശക്തമായാണ് പോരാടുന്നതെന്നും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ശക്തരാണെന്നും അവര്‍ പറഞ്ഞു. #WATCH Priyanka Gandhi Vadra, Congress General Secretary for Uttar Pradesh (East) meets snake charmers in Raebareli, holds snakes in hands. pic.twitter.com/uTY0R2BtEP — ANI UP (@ANINewsUP) May 2, 2019

Read More

യുപിയില്‍ കോണ്‍ഗ്രസ് തരംഗത്തിന് കളമൊരുങ്ങുന്നു ! സംസ്ഥാനത്ത് നിര്‍ണായക ശക്തിയായ ഭീം ആര്‍മി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉച്ചിയില്‍ അടികിട്ടിയ അവസ്ഥയില്‍ മായാവതി; ദളിത് സംഘടനയെ ചേര്‍ത്തു നിര്‍ത്തിയത് പ്രിയങ്കയുടെ നയതന്ത്രം….

യുപിയില്‍ ഇക്കുറി കാറ്റ് മാറിവീശുമെന്ന സൂചനയുമായി ചന്ദ്രശേഖര്‍ ആസാദ് നയിക്കുന്ന ദളിത് സംഘടന ഭീം ആദ്മി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. ദളിത് വോട്ടില്‍ കണ്ണു വെച്ചിരുന്ന ബിഎസ്പിയ്ക്കും അധ്യക്ഷ മായാവതിയ്ക്കും ഏറ്റ കനത്ത പ്രഹരമാണ് ഭീം ആര്‍മി നല്‍കിയിരിക്കുന്നത്. മായാവതിയെ പിന്തുണച്ചു കൊണ്ടിരുന്നവരുടെ അപ്രതീക്ഷിത പിന്മാറ്റം യുപിയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കുകയാണ്. മഹാസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ മുന്‍കൈയ്യെടുത്ത ആളാണ് മായാവതി. അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെങ്കില്‍ പോലും കോണ്‍ഗ്രസിനെ അട്ടിമറിക്കാനുള്ള രഹസ്യധാരണകള്‍ക്ക് ബിഎസ്പി ശ്രമിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക നല്‍കിയതും ഈ സാഹചര്യത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രിയങ്ക ഗാന്ധി പുറത്തെടുത്ത അടവുകള്‍ ഫലം കണ്ടു. ഭീം ആര്‍മി പ്രിയങ്കയ്‌ക്കൊപ്പമെത്തി. ഇതോടെ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. യുപി രാഷ്ട്രീയത്തില്‍ അതിനിര്‍ണ്ണായകമാണ് ഭീം ആര്‍മിയുടെ…

Read More