ചു​രു​ക്കം പേ​ർ​ക്ക് മാ​ത്ര​മേ അ​ത്ത​രം ധൈ​ര്യ​മു​ള്ളു; രാ​ഹു​ലി​ന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ൽ പ്രി​യ​ങ്ക ട്വിറ്ററിൽ കുറിച്ചതിങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കു പി​ന്തു​ണ​യു​മാ​യി സ​ഹോ​ദ​രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി. ചു​രു​ക്കം പേ​ർ​ക്ക് മാ​ത്ര​മേ അ​ത്ത​രം ധൈ​ര്യ​മു​ള്ളു. ഈ ​തീ​രു​മാ​ന​ത്തോ​ട് ആ​ദ​ര​വ് മാ​ത്ര​മെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

രാ​ഹു​ൽ ഗാ​ന്ധി രാ​ജി​ക്ക​ത്ത് പ​ര​സ്യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ് ചെ​യ്ത​ത്.

ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ക​ത്തി​ലാ​ണ് രാ​ഹു​ൽ ത​ന്‍റെ രാ​ജി കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​നു മ​റ്റു​ള്ള​വ​രെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കി​യാ​ൽ അ​ത് അ​നീ​തി​യാ​ണ്, ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ശ​രീ​ര​ത്തി​ൽ ജീ​വ​നു​ള്ള ഓ​രോ കോ​ശ​ങ്ങ​ളും ബി​ജെ​പി​യു​ടെ ആ​ശ​യ​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.

Related posts