‘പുറംപൂച്ച് കാണിക്കാനില്ല’;  മത്സരിക്കില്ലെന്ന് ആവർത്തിച്ച് പ്രിയങ്ക ഗാന്ധി;  അടിത്തട്ടിൽ പണിയെടുക്കും

നിയാസ് മുസ്തഫ
ഞാ​നൊ​രു സം​ഭ​വ​മാ​ണെ​ന്നു പ​റ​ഞ്ഞ് പു​റ​മേ മേ​നി ന​ടി​ച്ച് ന​ട​ക്കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി​യെ കി​ട്ടി​ല്ല. മെ​ഗാ​റാ​ലി​ക​ളി​ലോ പൊ​തു​യോ​ഗ​ങ്ങ​ളി​ലോ അ​ണി​ക​ളെ ആ​വേശ​ത്തി​ലാ​ക്കു​ന്ന ‘ക്രൗ​ഡ് പു​ള്ള​റാ​’കാ​നും പ്രി​യ​ങ്ക ഇ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും തീ​രെ താ​ല്പ​ര്യ​മി​ല്ല.

പ്രി​യ​ങ്ക​യു​ടെ പ്ര​വ​ർ​ത്ത​നം മു​ൻ​നി​ര നേ​താ​ക്ക​ളാ​രും അ​ധി​കം ഇ​റ​ങ്ങി​ച്ചെ​ല്ലാ​ത്ത മേ​ഖ​ല​യി​ലാ​ണ്. പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​ട്ടി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ബ​ല​ഹീ​ന​ത അ​ടി​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​യെ​ന്ന​താണ്. ഇത് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പ്രി​യ​ങ്ക ക​ളം മാ​റ്റി​യ​ത്.

ബൂ​ത്ത് ത​ലം മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തു​ക. ചെ​റി​യ ചെ​റി​യ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക. നാ​ട്ടു​പ്ര​മാ​ണി​മാ​രെ കൂ​ടെ നി​ർ​ത്തു​ക. താ​ഴേ​ത്ത​ട്ടി​ൽ വീ​ടു വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി കോ​ൺ​ഗ്ര​സി​ന്‍റെ വോ​ട്ട് ഉ​റ​പ്പി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​വ​രെ എ​ത്തി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

ബിജെപി സർക്കാരിന്‍റെ ജനദ്രോഹ നയ ങ്ങൾ വോട്ടർമാരെ പറഞ്ഞ ുമനസിലാ ക്കു ക. വോ​ട്ടെ​ടു​പ്പ് ദി​വ​സം പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി അ​ടി​ത്ത​ട്ടി​ൽ അ​തി​ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നത്തിന് നേതൃത്വം ന​ൽകാ​നാ​ണ് പ്രി​യ​ങ്ക​യു​ടെ തീ​രു​മാ​നം.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​വും കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യും ഏറ്റെടുത്ത് പ്രി​യ​ങ്ക ഗാ​ന്ധി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​തോ​ടെ രാ​ജ്യ​ത്തെ​ങ്ങും കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല ത​രം​ഗ​മു​ണ്ടാ​യി എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പ​ത്തു​ല​ക്ഷം പു​തി​യ പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​താ​യി ദേ​ശീ​യ നേ​തൃ​ത്വം പ​റ​യു​ന്നു. ഇ​തി​ൽ ര​ണ്ടു​ല​ക്ഷം പേ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നാ​ണെ​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം. ഇ​ത് പ്രി​യ​ങ്ക​യു​ടെ പ്ര​വ​ർ​ത്ത​നം താ​ഴേ​ത്ത​ട്ടി​ൽ ഫ​ല​പ്രാ​പ്തി​യി​ലാ​കു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് കാ​ണിക്കുന്ന​ത്.

അ​തേ​സ​മ​യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ടാ​യെ​ന്ന നി​ല​പാ​ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പ്രി​യ​ങ്ക മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് രാ​ഹു​ൽ​ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കും അ​ത്ര ക​ണ്ട് താ​ല്പ​ര്യ​മി​ല്ല. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രി​യ​ങ്ക​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​ണ് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

ഫൂ​ൽ​പൂ​രി​ൽ പ്രി​യ​ങ്ക മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹം ഉ​യ​ർ​ന്നി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ല​ാഹ​ാബാ​ദ് ക​മ്മിറ്റി പ്രി​യ​ങ്ക ഫൂ​ൽ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.
ബി​ജെ​പി​യു​ടെ യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ മ​ണ്ഡ​ല​മാ​ണ് ഫൂ​ൽ​പൂ​ർ.

Related posts