ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ജൂ​ണ്‍ പ​ത്ത് ക​ട​ക്കി​ല്ല; ത​ക​ർ​ച്ച ഉ​റ​പ്പെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ലെ ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​സ​ർ​ക്കാ​ർ ജൂ​ണ്‍ പ​ത്തി​ന​പ്പു​റം അ​തി​ജീ​വി​ക്കി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​ത​വ് കെ.​എ​ൻ. രാ​ജ​ണ്ണ. ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര റാ​വു​വി​നെ​തി​രേ​യും രാ​ജ​ണ്ണ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

ഈ ​സ​ർ​ക്കാ​ർ ഇ​പ്പോ​ഴേ ത​ക​ർ​ന്നു ക​ഴി​ഞ്ഞു. മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു ക​ഴി​ഞ്ഞാ​ൽ പി​ന്നെ ബി​ജെ​പി ഒ​ന്നും ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. ഈ ​സ​ർ​ക്കാ​ർ അ​ങ്ങേ​യ​റ്റം ജൂ​ണ്‍ 10 ക​ട​ക്കി​ല്ല- രാ​ജ​ണ്ണ പ​റ​ഞ്ഞു.

വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ര​മേ​ശ് ജാ​ർ​ഖി​ഹോ​ളി അ​ടു​ത്തി​ടെ ബി​ജെ​പി ക്യാ​ന്പി​ൽ എ​ത്തി​യി​രു​ന്നു. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​ൻ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ സി.​പി. യോ​ഗേ​ശ്വ​ർ, മ​ല്ലി​ക​യ്യ ഗു​ട്ടേ​ദാ​ർ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

സ​ഖ്യ​സ​ർ​ക്കാ​റി​ൽ അ​സം​തൃ​പ്തി​യു​ള്ള എം​എ​ൽ​എ​മാ​രെ ര​മേ​ശ് ജാ​ർ​ഖി​ഹോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​വ​യി​ലേ​ക്ക് മാ​റ്റാ​നാ​ണു പ​ദ്ധ​തി. ഗോ​വ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ ഫോ​ർ​ട്ട് അ​ഗ്വാ​ഡ​യി​ൽ 30 മു​റി​ക​ൾ ബു​ക്ക് ചെ​യ്ത​താ​യും സൂ​ച​ന​യു​ണ്ട്.

Related posts