ചതി, കൊടും ചതി..! നിർമാതാവ് അറിയാതെ സംവിധായകൻ സിനിമ ആമസോണിനു വിറ്റു; മണലാരണ്യത്തിൽ കിടന്ന് ഉണ്ടാക്കിയ പണം മുഴുവനും നഷ്ടമായി; താൻ വഞ്ചിക്കപ്പെട്ടുവെന്നും വീ​ടും സ്ഥ​ല​വും ജ​പ്തി​ഭീ​ഷ​ണി​യി​ലാ​ണെ​ന്നും നിർമാതാവ്


പ​ത്ത​നം​തി​ട്ട: ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് എ​ന്ന ച​ല​ച്ചി​ത്രം ആ​മ​സോ​ണി​ലേ​ക്ക് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ വി​ന​യ​നെ​തി​രെ ആരോപണവുമായി നി​ർ​മാ​താ​വ് ക​ല​ഞ്ഞൂ​ർ ശ​ശി​കു​മാ​ർ.

ശി​വ​പാ​ർ​വ​തി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ചി​ത്രം ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ആ​മ​സോ​ണി​ലേ​ക്കു ന​ൽ​കി​യ​തെ​ന്നും താ​ൻ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ൽ വി​ന​യന്‍റെ മ​ക​ൻ വി​ഷ്ണു വി​ന​യ് ആ​യി​രു​ന്നു നാ​യ​ക​ൻ.
ജ​യ​സൂ​ര്യ​യെ കൂ​ടി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​പ്പി​ക്കു​മെ​ന്ന് വി​ന​യ​ൻ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ താ​നു​ണ്ടാ​കി​ല്ലെ​ന്ന് ജ​യ​സൂ​ര്യ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. സം​വി​ധാ​യ​ക​ൻ ഇ​തു മ​റ​ച്ചു​വ​ച്ച​താ​യും ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

ഗ​ൾ​ഫി​ലാ​യി​രു​ന്ന ത​ന്‍റെ സ​ന്പാ​ദ്യം മു​ഴു​വ​നും സി​നി​മാ മേ​ഖ​ല​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച് ഇ​പ്പോ​ൾ ക​ട​ക്കാ​ര​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യ സി​നി​മ വൈ​റ്റ് ബോ​യ്സ് ഉ​ദ്ദേ​ശി​ച്ച​ത്ര വി​ജ​യം ക​ണ്ടി​ല്ല. വീ​ടും സ്ഥ​ല​വും ജ​പ്തി​ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment