50000 രൂ​പ തി​ക​ച്ചു വേണം..! വി​ധ​വ​യാ​യ വീ​ട്ട​മ്മ​യി​ൽ​നി​ന്നും കൈ​ക്കൂ​ലി വാങ്ങി; ത​ഹ​സി​ൽ​ദാ​ർ കു​ടു​ങ്ങി

പീ​രു​മേ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ത​ഹ​സി​ൽ​ദാ​ർ കു​ടു​ങ്ങി. പീ​രു​മേ​ട് എ​ൽ​എ ത​ഹ​സി​ൽ​ദാ​ർ യൂ​സ​ഫ് റാ​വു​ത്ത​റാ​ണ് വി​ജി​ല​ൻ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്.

ഉ​പ്പു​ത​റ കു​വ​ലേ​റ്റം സ്വ​ദേ​ശി വി​ധ​വ​യാ​യ വീ​ട്ട​മ്മ​യി​ൽ​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ൽ​പ്പെ​ട്ട കു​വ​ലേ​റ്റം ക​ണി​ശേ​രി​ൽ രാ​ധാ​മ​ണി സോ​മ​നി​ൽ​നി​ന്നും പ​ട്ട​യം ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് എ​ൽ എ ​ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ലാ​യ​ത്.

രാ​ധ​ാമ​ണി സോ​മ​ന്‍റെ കൈ​വ​ശ​മു​ള്ള 2.16 ഏ​ക്ക​ർ ഭൂ​മി​യു​ടെ പ​ട്ട​യ ന​ട​പ​ടി​ക​ൾ 2015-ൽ ​പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ​ട്ട​യം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല.

പ​ട്ട​യ​ത്തി​നാ​യി നി​ര​ന്ത​രം താ​ലൂ​ക്കോ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യ രാ​ധാ​മ​ണി​യോ​ട് അ​ന്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ നി​വൃ​ത്തി​കേ​ട് അ​റി​യി​ച്ചി​ട്ടി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴ​ങ്ങി​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് രാ​ധ​ാമ​ണി വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് രാ​ധാ​മ​ണി ഇ​രു​പ​തി​നാ​യി​രം രൂ​പ ത​ഹ​സി​ൽ​ദാ​ർ​ക്കു ന​ൽ​കി.

50000 രൂ​പ തി​ക​ച്ചു വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​പ​ണം വാ​ങ്ങാ​ൻ ഇ​യാ​ൾ ആ​ദ്യം ത​യാ​റാ​യി​ല്ല. ഇ​ത് ആ​ദ്യ ഗ​ഡു​വാ​ണെന്ന് പ​റ​ഞ്ഞാ​ണ് 20000 രൂ​പ കൊ​ടു​ത്ത​ത്.

ഇ​ടു​ക്കി വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​ പി.കെ. രവീന്ദ്രന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൽ​എ ത​ഹ​സി​ൽ​ദാ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്. യൂ​സ​ഫ് റാ​വു​ത്ത​റെ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment