പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വാനോളം പുകഴ്ത്തിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ഫേസ്ബുക്ക് പോസ്റ്റ്! അധ്യാപനെ മുട്ടില്‍ നിര്‍ത്തി, കൈകൂപ്പി മാപ്പ് പറയിച്ച് പ്രതിഷേധക്കാര്‍

നിലവില്‍ നേരിയ തോതില്‍ അയവ് വന്നിട്ടുണ്ടെങ്കിലും ഇന്ത്യ-പാക് സംഘര്‍ഷങ്ങളിലൂടെയാണ് രാജ്യം ഏതാനും നാളുകളായി കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. പ്രതിനന്ധി ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നില്‍ക്കേണ്ട സാഹചര്യത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തു എന്ന പേരില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തിയും നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി. അതിനെതിരെയും പല വിധത്തിലുള്ള പ്രതിഷേധങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെ മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിപ്പിച്ചിരിക്കുന്നു ഒരുകൂട്ടം പ്രതിഷേധക്കാര്‍. കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം. പ്രദേശത്തെ ഒരു എഞ്ചിനീറിംഗ് കോളജിലെ അധ്യാപകനെയാണ് പ്രതിഷേധക്കാര്‍ മുട്ടില്‍ നിര്‍ത്തി കൈകൂപ്പി മാപ്പ് പറയിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുമുണ്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തുകയും കേന്ദ്രത്തെ കളിയാക്കുകയും ചെയ്യുന്ന കുറിപ്പാണ് അധ്യാപകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുറിപ്പ് വൈറലായതോടെ പലകോണുകളില്‍ നിന്നും വന്‍ പ്രധിഷേധവും ഉയര്‍ന്നു.

അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തി. സംഘടിച്ചെത്തിയ നൂറ് കണക്കിന് ആള്‍ക്കാര്‍ അധ്യാപകനെ പിടിച്ചിറക്കി മുട്ടുകുത്തിച്ച് കൈകൂപ്പി മാപ്പ് പറയിക്കുകയായിരുന്നു.

Related posts