പേരൂര്ക്കട: പെണ്വാണിഭവുമായി ബന്ധപ്പെട്ട് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ഉള്പ്പെടെ മൂന്നുപേരെ ഫോര്ട്ട് പോലീസ് അറസ്റ്റുചെയ്തു. കാലടി കിഴങ്ങുവിള ലെയിന് ജി.ആര്. നിവാസില് ദീപ്തി (32), ഊക്കോട് വേവിള നഗര് മായ ഭവനില് ഉണ്ണികൃഷ്ണന് (50), വെള്ളല്ലൂര് മേലേ പുത്തന്വീട്ടില് അനുരാജ് (32) എന്നിവരാണ് അറസ്റ്റിലായത്. ഒരുമാസത്തിനു മുമ്പാണ് ദീപ്തി ഫോര്ട്ട് സ്റ്റേഷന് പരിധിയില് കാലടി ദേവി നഗര് പണ്ടകശാലയ്ക്കു സമീപം വീട് വാടകയ്ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിവന്നിരുന്നത്.
വീട്ടിലേക്ക് സ്ത്രീകളെ കൊണ്ടുവരികയും അനാശാസ്യത്തിനുവേണ്ടി വിവിധ ജില്ലകളില് നിന്നു പുരുഷന്മാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നത് ദീപ്തിയാണ്. ഇതിന് ഇവര്ക്ക് എല്ലാവിധ സഹായവും ഒത്താശയും ചെയ്തുകൊടുത്തിരുന്നത് പ്രദേശത്തെ ചില ഗുണ്ടകളാണെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും ഫോര്ട്ട് പോലീസ് അറിയിച്ചു.
സ്ത്രീകളുടെ ഫോട്ടോയും ഓരോരുത്തര്ക്കുമുള്ള വ്യത്യസ്ത റേറ്റുകളും പുരുഷന്മാരായ കസ്റ്റമേഴ്സിന് അയച്ചുകൊടുത്തശേഷം അവരെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. കിട്ടുന്ന തുകയില്നിന്ന് ഒരുവിഹിതം ദീപ്തി സ്വന്തമാക്കും. കാഷ് ട്രാന്സ്ഫര് ചെയ്യുന്നതിനുള്ള ക്യൂആര് കോഡുകള് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ദീപ്തിയുടെ മൊബൈല് ഫോണുകള് പരിശോധിച്ചതില് നിന്ന് സ്ത്രീകളുടെ ഫോട്ടോകള്, റേറ്റും സമയവും വ്യക്തമാക്കുന്ന സ്ക്രീന് ഷോട്ടുകള് തുടങ്ങിയവ ലഭിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് പോലീസ് എത്തിയപ്പോള് അനാശാസ്യ കേന്ദ്രത്തില്നിന്ന് ഒരു സ്ത്രീ ഇറങ്ങിപ്പോയിരുന്നുവെന്നും ഇവരെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നുണ്ടെന്നും ഫോര്ട്ട് സിഐ എസ്.ബി പ്രവീണ് പറഞ്ഞു.
എസ്ഐമാരായ അനു എസ്. നായര്, സിബിന്, സുരേഷ്, എസ്സിപിഒമാരായ ശ്രീവിശാഖ്, ശ്രീജിത്ത്, സിപിഒമാരായ പ്രിയങ്ക, അഞ്ജലി എന്നിവരും അന്വേഷണസംഘത്തില് ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്ഡ് ചെയ്തു.

