പി​എ​സ്‌സിയു​ടെ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് പ​രീ​ക്ഷാ​ ചോ​ദ്യ​പേ​പ്പ​ർ സി​ല​ബ​സി​ന് പു​റ​ത്തുനിന്ന്;   അധികൃതർക്ക് പരാതി നൽകാനൊരുങ്ങി ഉദ്യോഗാർഥികൾ

കൊ​യി​ലാ​ണ്ടി: കേ​ര​ള പ​ബ്ലി​ക് സ​ർ​വ്വീ​സ് ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ഒ​പ് ടോ​മെ​ട്രി​സ്റ്റ് ഗ്രേ​ഡ് – ര​ണ്ട് പ​രീ​ക്ഷ​യ്ക്കെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്നു. പ​തി​നെ​ട്ട് ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് നൂ​റ് ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ർ ഓ​ൺ​ലൈ​ൻ ആ​യി ക​ഴി​ഞ്ഞ ദി​വ​സം പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഒ​ബ്ജ​ക്ടീ​വ് ടൈ​പ്പി​ൽ ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് പ​രീ​ക്ഷ. പ​ല​രും യാ​ത്രാ​ക്ലേ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ട​മ്പ​ക​ൾ ക​ട​ന്നാ​ണ് പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ല്ലി​ക്കെ​ടു​ത്തു​ന്ന രീ​തി​യി​ൽ തി​ക​ച്ചും നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നു ചോ​ദ്യ​പേ​പ്പ​ർ എ​ന്നാ​ണ് ആ​ക്ഷേ​പം.

80 ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ളും പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തു​ള്ള​വ​യാ​ണെ​ന്നും ഇ​വ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ​ക്കും പി.​ജി. ലെ​വ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മു​ള്ള (എം​എ​സ്, ഡി​എ​ൻ​ബി) പ​രീ​ക്ഷ​ക​ളി​ൽ ചോ​ദി​ക്കേ​ണ്ട​വ​യാ​ണെ​ന്നു​മാ​ണ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​ക്ഷേ​പം. ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്ക് 2008 ൽ ​പി​എ​സ്‌സി ​ന​ട​ത്തി​യ പ​രീ​ക്ഷ​യ്ക്കുശേ​ഷം പ​ത്ത് വ​ർ​ഷ​ത്തെ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ പ​ല​രും പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.​

പ്രാ​ഥ​മി​ക​മാ​യ നേ​ത്ര​പ​രി​ശോ​ധ​ന, ഡ​യ​ഗ്നോ​സ്റ്റി​ക് ടെ​സ്റ്റു​ക​ൾ, ഐ​സ്ക്രീ​നിം​ഗ് ക്യാ​മ്പു​ക​ളു​ടെ സം​ഘാ​ട​നം, ബോ​ധ​വ​ൽ​ക്ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ​യാ​യി ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ണ്ടാ​വാ​റു​ള്ള​ത് എ​ന്നി​രി​ക്കെ പ​രീ​ക്ഷാ​ർ​ത്ഥി​ക​ളെ നി​സ്സ​ഹാ​യാ​രാ​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രെ ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന മു​ഖേ​ന അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ തീ​രു​മാ​നം.

Related posts