വി​ദ്യാ​ർ​ഥി​ക​ളാ​ണ്…​ യൂ​ണി​ഫോ​മി​ട്ടി​ട്ടു​ണ്ട്, പ​ക്ഷെ കൈ​യി​ല്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള​ല്ല; മുട്ട വിറ്റ് താരങ്ങളായി വിദ്യാർഥികൾ;

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​ക​ളാ​ണ്…​ യൂ​ണി​ഫോ​മി​ട്ടി​ട്ടു​ണ്ട്. പ​ക്ഷെ, കൈ​യി​ല്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള​ല്ല പ​ക​രം വി​ല്പ​ന​യ്ക്കാ​യി കു​റേ മു​ട്ട​ക​ള്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മേ​ള​യി​ലാ​ണ് ഈ ​കൗ​തു​ക കാ​ഴ്ച.

സ്‌​കൂ​ള്‍ പൗ​ള്‍​ട്രി ഫാ​മു​ക​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ചെ​ടു​ത്ത മു​ട്ട​ക​ളു​മാ​യി മേ​ള​യി​ലെ താ​ര​ങ്ങ​ളാ​കു​ക​യാ​ണ് ഈ ​കു​ട്ടി​ക്ക​ച്ച​വ​ട​ക്കാ​ര്‍. പ​ഠ​ന​ഭാ​ര​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റി വ​ച്ച് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​ത്തി​ന്‍റെ​യും, സ​മ്പാ​ദ്യ​ത്തി​ന്‍റെ​യും സ​മ​യ​മാ​ക്കു​ക​യാ​ണ് ഇ​വ​ര്‍. മേ​ള​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് മു​ട്ട വി​ല്‍​ക്കാ​ന്‍ ഇ​വ​ര്‍ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ക​യാ​ണ്.

കോ​ഴി​മു​ട്ട​യ്ക്ക് ആ​റ് രൂ​പ​യും താ​റാ​വ് മു​ട്ട​യ്ക്ക് ഏ​ഴ് രൂ​പ നി​ര​ക്കി​ലു​മാ​ണ് മു​ട്ട വി​ല്‍​പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ല്‍ പ​ഠ​ന​ത്തോ​ടൊ​പ്പം സ​മ്പാ​ദ്യ​ശീ​ലം വ​ള​ര്‍​ത്തു​ക, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ആ​രം​ഭി​ച്ച​താ​ണ് സ്‌​കൂ​ള്‍ പൗ​ള്‍​ട്രി ഫാ​മു​ക​ള്‍.

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ 115 സ്‌​കൂ​ളു​ക​ളി​ലാ​യി 55 കു​ട്ടി​ക​ള്‍ അ​ട​ങ്ങു​ന്ന ഗ്രൂ​പ്പാ​യാ​ണ് ഫാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. കു​ട്ടി​ക​ള്‍​ക്കാ​യി പ​ഠ​ന​ക്ലാ​സു​ക​ളും അ​ഞ്ച് കോ​ഴി​ക​ളും അ​വ​യ്ക്കു​ള്ള തീ​റ്റ​യും ഓ​രോ കു​ട്ടി​ക്കും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ല്‍​കി. ഇ​ങ്ങ​നെ കു​ട്ടി​ക​ള്‍ വ​ള​ര്‍​ത്തി​യ കോ​ഴി​ക​ളു​ടെ മു​ട്ട​ക​ളാ​ണ് വി​പ​ണ​ന​ത്തി​നാ​യി എ​ത്തി​ച്ചി​ട്ടു​ള്ള​ത്. മു​ട്ട വി​റ്റ് കി​ട്ടു​ന്ന തു​ക പൂ​ര്‍​ണ​മാ​യും കു​ട്ടി​ക​ള്‍​ക്ക് ത​ന്നെ എ​ടു​ക്കാം. മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ് ഈ ​കു​ട്ടി​ക്ക​ച്ച​വ​ട​ക്കാ​ര്‍.

Related posts