സമയമായില്ല പോലും;  അറ്റകുറ്റപ്പണികൾക്കായി റോഡ് കുഴിച്ച് പണികൾ നടത്തിയശേഷം മുന്നറിയിപ്പു ബോർഡ് വെച്ച് വാട്ടർ അഥോറിറ്റി  മുങ്ങി; പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ

ചാ​ല​ക്കു​ടി: പൈ​പ്പു​ക​ൾ അ​റ്റ​കു​റ്റ​പ​ണി​ക്കു​വേ​ണ്ടി വാ​ട്ട​ർ അ​ഥോ​റി​റ്റി റോ​ഡ് കു​ഴി​ച്ച​ത് പ​ണി തീ​ർ​ന്ന് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും നി​ക​ത്താ​ത്ത​ത് നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യി. താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി റോ​ഡി​ലാ​ണ് ഈ ​ദു​രി​തം. കു​റേ ദി​വ​സ​ങ്ങ​ളാ​യി ഈ ​പ​രി​സ​ര​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചി​രി​ക്ക​യാ​യി​രു​ന്നു.

ത​ക​രാ​ർ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ഴി​ച്ച് നോ​ക്കു​ക​യാ​യി​രു​ന്നു. ത​ക​രാ​ർ ക​ണ്ടു​പി​ടി​ച്ച് ശു​ദ്ധ​ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ൽ എ​ത്തി​യെ​ങ്കി​ലും കു​ഴി​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​ക്കി​യി​ട്ടി​ല്ല. റോ​ഡ് ക്ലോ​സ്ഡ് എ​ന്ന ബോ​ർ​ഡ് ഇ​പ്പോ​ഴും മാ​റ്റി​യി​ട്ടി​ല്ല.

റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും കു​ഴി​ക​ളി​ൽ വെ​റു​തെ മ​ണ്ണ് വാ​രി ഇ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ച​തി​ക്കു​ഴി​ക​ളാ​യി മാ​റി​യി​രി​ക്ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ഇ​തി​നു മു​ക​ളി​ൽ കൂ​ടി പോ​യാ​ൽ കു​ഴി​ക​ളി​ൽ താ​ഴു​ക​യാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ക​ട​ക​ൾ​ക്ക് മു​ന്നി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ച​തി​ക്കു​ഴി​ക​ളാ​ണ്. ഇ​തി​നാ​ൽ ക​ട​ക​ളി​ലേ​ക്ക് ആ​ർ​ക്കും ക​യ​റി ചെ​ല്ലാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ നാ​ട്ടു​കാ​ർ പ​ല​ത​വ​ണ വി​വ​ര​മ​റി​യി​ച്ചി​ട്ടും തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ല.

Related posts