വേദമോദിയി‌‌‌ട്ട് കാര്യമില്ല ; കോടതിയിൽ വാദം മുറുകുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയത് പുലി; ചാടിയോടി ജഡ്ജിയും വക്കിലൻമാരും; പിന്നീട് സംഭവിച്ചത്…

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ട​തി അ​പ്ര​തീ​ക്ഷി​ത​മാ​യി പു​ലി ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ജ​ഡ്ജി​യും അ​ഭി​ഭാ​ഷ​ക​രും ഇ​റ​ങ്ങി​യോ​ടി. ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​റി​ലെ ചോ​ട്ടി​ല​യി​ലെ പ്രാ​ദേ​ശി​ക കോ​ട​തി​യി​ലാ​ണ് പു​ലി ക​യ​റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്.

ഇ​തി​നെ തു​ട​ർ​ന്ന് കോ​ട​തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ജ​ഡ്ജി​യും അ​ഭി​ഭാ​ഷ​ക​രും പു​റ​ത്തു​ചാ​ടി. ഈ ​ത​ക്കം നോ​ക്കി ചി​ല ജീ​വ​ന​ക്കാ​ർ കോ​ട​തി മു​റി അ​ട​ച്ച് പു​ലി​യെ അ​ക​ത്ത് പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു​വ​യ​സ് പ്രാ​യം​വ​രു​ന്ന പു​ലി​യാ​ണി​തെ​ന്നും ഇ​തി​നെ കാ​ട്ടി​ലേ​ക്കു​ത​ന്നെ വി​ടു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കോ​ട​തി മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് പോ​ലീ​സും അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം ഗു​ജ​റാ​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്തും പു​ലി എ​ത്തി​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Related posts