പുലിപ്പേടി അകറ്റാൻ പുലിയെപ്പിടിക്കണം; പ്രതിഷേധം ശക്തമായതോടെ  ത​ത്തേ​ങ്ങ​ല​ത്തു പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ചു വനംവകുപ്പ് 


മണ്ണാർക്കാട് : പു​ലി ശ​ല്യം രൂ​ക്ഷ​മാ​യ ത​ത്തേ​ങ്ങ​ലം ക​ൽ​ക്ക​ടി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വ​നം​വ​കു​പ്പ് പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ എ​സ്.​സു​ർ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ർ​ആ​ടി ടീ​മും ആ​ന​മൂ​ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ക​ൽ​ക്ക​ടി​യി​ൽ പു​ലി​ക്കൂട് സ്ഥാ​പി​ച്ച​ത്.

തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ത്തേ​ങ്ങ​ലം മേ​ഖ​ല​യി​ൽ പു​ലി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മേ​ഖ​ല എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പു​ലി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള്ള​താ​ണ്.

അ​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റു​ന്ന​തി​ന് പു​ലി​യെ പി​ടി​കൂ​ട​ണം.അ​തി​നാ​യി വൈ​കാ​തെ പു​ലി​ക്കൂ​ട് സ്ഥാ​പി​ക്കു​മെ​ന്ന് എം​എ​ൽ​എ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

കൂ​ടാ​തെ എ​ൻ​സി​പി നേ​താ​ക്ക​ളും സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ൽ​ക്ക​ടി​യി​ൽ പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ച​ത്.

Related posts

Leave a Comment