പത്തിവിരിച്ച് പരസ്പരം കൊത്തിക്കീറാന്‍ ആഞ്ഞ് മൂന്ന് രാജവെമ്പാലകള്‍ ! കാടിനുള്ളിലെ ഭീകരകാഴ്ചയുടെ ദൃശ്യങ്ങള്‍ വൈറല്‍…

വന്യജീവികളുടെ ജീവിതക്കാഴ്ചകള്‍ മിക്കപ്പോഴും കൗതുകകരമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഈ കാഴ്ചകള്‍ നമ്മെ ഭയപ്പെടുത്തുകയും ചെയ്യാറുണ്ട്.

അത്തരത്തില്‍ ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിഷപ്പാമ്പുകളില്‍ ഒന്നാം സ്ഥാനത്തുള്ള രാജവെമ്പാലകളാണ് ദൃശ്യത്തിലുള്ളത്.

അതും മൂന്ന് പടുകൂറ്റന്‍ രാജവെമ്പാലകള്‍. പത്തിവിരിച്ച് നാക്കു നീട്ടി മൂന്ന് രാജവെമ്പാലകള്‍ മുഖാമുഖം നില്‍ക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.

ഏറെ ഭയപ്പെടുത്തുന്ന ഈ കാഴ്ച പങ്കുവച്ചത് ഹെലികോപ്ടര്‍ യാത്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്.

നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഒട്ടേറെപേര്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നുമുണ്ട്.

Related posts

Leave a Comment