കുട്ടിപ്പുലിമുരുകന്‍ അജാസിന്റെ തലയില്‍ കൈവച്ച് കലാഭവന്‍ മണി പറഞ്ഞു, നീ വലിയൊരു കലാകാരനാകും, മണിക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് അജാസിന്റെ ഓര്‍മകള്‍

mani 2പുലിമുരുകന്‍ റിക്കാര്‍ഡ് കളക്ഷനുമായി ചരിത്രത്തിലേക്കുള്ള യാത്രയിലാണ്. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണെങ്കിലും ആരും മറക്കില്ല മുരുകന്റെ ബാല്യകാലം അവതരിപ്പിച്ച അജാസിനെ. ലാലിനൊപ്പം നിറഞ്ഞുനിന്ന അജാസിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ചാനലുകളും പത്രങ്ങളും ഇന്റര്‍വ്യൂവിനായി ക്യൂ നില്‍ക്കുന്നു. ഉദ്ഘാടനങ്ങള്‍ക്കായി എന്നും ആളുകളുടെ വിളിയും. ഇതിനിടയ്ക്ക് സ്കൂളിലും പോകണം.

ഇപ്പോള്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കേ അജാസ് ഓര്‍ത്തെടുക്കുകയാണ് ആ വാക്കുകള്‍. താന്‍ വലിയൊരു കലാകാരനാകുമെന്ന് പറഞ്ഞ മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍. മണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് അജാസ് പറയുന്നത് ഇങ്ങനെ. അഞ്ച് വയസ്സുമുതല്‍ ഞാന്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. രാവിലെ പള്ളിയില്‍ പോകാനുള്ള മടികൊണ്ടാണ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്.

വലിയ ചേട്ടന്മാര്‍ക്കൊപ്പമായിരുന്നു പ്രാക്ടീസ്. ഞാന്‍ പെട്ടെന്ന് സ്‌റ്റെപ്പുകളൊക്കെ പഠിച്ചെടുത്തു. അത് പിന്നീട് അറിയപ്പെടുന്ന വലിയ ഡാന്‍സ് ട്രൂപ്പായി മാറി. കുറേ സ്‌റ്റേജ് പ്രോഗ്രാം ചെയ്തു. എന്റെ ഒരു പ്രോഗ്രാം കണ്ട് കലാഭവന്‍ മണിച്ചേട്ടന്‍ പതിനായിരം രൂപ സമ്മാനം തന്നു. ഭാവിയില്‍ നീ വലിയ കലാകാരനാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. അതിനുശേഷമാണ് അമൃതയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂണിയര്‍, ഡി ഫോര്‍ ഡാന്‍സ് എന്നീ പ്രോഗ്രാമുകളില്‍ പങ്കെടുത്തതെന്നും അജാസ് പറഞ്ഞു. ഇപ്പോള്‍ തന്റെ നേട്ടം കാണാന്‍ മണിയേട്ടന്‍ ഇല്ലാത്തതിന്റെ ദു:ഖവും അജാസിനുണ്ട്.

Related posts