പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വിതരണം നാ​ളെ; സംസ്ഥാനത്ത് 24ലക്ഷത്തോളം കുട്ടികൾക്ക് തുള്ളമരുന്ന് നൽകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ള്‍​സ് പോ​​​ളി​​​യോ ഇ​​​മ്യൂ​​​ണൈ​​​സേ​​​ഷ​​​ന്‍ പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ള​​​പ്പി​​​ല്‍ സാ​​​മൂ​​​ഹ്യ ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നാ​​​ളെ എ​​​ട്ടി​​​ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ര്‍​വ​​​ഹി​​​ക്കും.

ഐ.​​​ബി. സ​​​തീ​​​ഷ് എം​​​എ​​​ല്‍​എ. അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച ബൂ​​​ത്ത്ത​​​ല ഇ​​​മ്യൂ​​​ണൈ​​​സേ​​​ഷ​​​നും തി​​​ങ്ക​​​ളും ചൊ​​​വ്വ​​​യും പോ​​​ളി​​​യോ തു​​​ള്ളി മ​​​രു​​​ന്ന് എ​​​ടു​​​ക്കാ​​​ന്‍ വി​​​ട്ടു​​​പോ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്ക് വീ​​​ട് വീ​​​ടാ​​​ന്ത​​​രം ക​​​യ​​​റി തു​​​ള്ളി​​​മ​​​രു​​​ന്ന് ന​​​ല്‍​കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​യെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്ത് 24,50,477 അ​​​ഞ്ചു വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള​​​ള കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​ണ് പോ​​​ളി​​​യോ തു​​​ള​​​ളി മ​​​രു​​​ന്നു ന​​​ല്‍​കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി 24,247 വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ബൂ​​​ത്തു​​​ക​​​ളും (ഒ​​​രു ബൂ​​​ത്തി​​​ന് ര​​​ണ്ടു പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച വാ​​​ക്സി​​​നേ​​​റ്റ​​​ര്‍) കൂ​​​ടാ​​​തെ ട്രാ​​​ന്‍​സി​​​റ്റ് ബൂ​​​ത്തു​​​ക​​​ളും മൊ​​​ബൈ​​​ല്‍ ബൂ​​​ത്തു​​​ക​​​ളും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഭ​​​വ​​​ന സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി 24,247 ടീ​​​മു​​​ക​​​ളെ​​​യും പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Related posts