ഇത് എന്‍റെ അമ്മയാണ്; കാ​റി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീയെ തേടി മകനെത്തി; തന്നെ ഉപേക്ഷിച്ചത് ഭർത്താവാണെന്ന് വീട്ടമ്മ; വാഹനത്തിന്‍റെ ഉടമ മാത്യുവിനെ തേടി പോലീസ്

അ​ടി​മാ​ലി: പൂ​ട്ടി​യി​ട്ട കാ​റി​ൽ പ്രാ​യ​മാ​യ സ്ത്രീ​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യെ തേ​ടി മ​ക​ൻ എ​ത്തി. ക​ട്ട​പ്പ​ന സ്വ​ദേ​ശി മ​ഞ്ജി​ത്താ​ണ് അ​മ്മ​യെ തി​രി​ച്ച​റി​ഞ്ഞ് എ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും അ​മ്മ​യെ കാ​റി​ല്‍ ഉ​പേ​ക്ഷി​ച്ചു​വെ​ന്ന വാ​ര്‍​ത്ത ക​ണ്ടാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ടി​മാ​ലി ടൗ​ണി​നു സ​മീ​പം ആ​ൾ​ട്ടോ കാ​റി​ൽ വ​യ​നാ​ട് ത​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ലൈ​ലാ​മ​ണി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി പാ​ത​യോ​ര​ത്തു വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ലോ​ക്ക് ചെ​യ്തി​രു​ന്നി​ല്ല. പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ട​മ്മ​യു​ടെ ഒ​രു വ​ശം ത​ള​ർ​ന്ന​താ​യി മ​ന​സി​ലാ​യി.

ഇ​വ​രെ പോ​ലീ​സ് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും വീ​ട്ട​മ്മ​യു​ടേ​തെ​ന്നു ക​രു​തു​ന്ന വ​സ്ത്ര​ങ്ങ​ളും ചി​ല ബാ​ങ്കി​ട​പാ​ട് രേ​ഖ​ക​ളും കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന ന​ന്പ​ർ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ മാ​ത്യു​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related posts