സു​നി​യു​ടെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യ​തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി; പണം എവിടെ നിന്നു വന്നതാണെന്ന ചോദിയത്തിന് ശരിയായ മറുപടി നൽകാതെ ശോഭന

efvsevgsvfsകൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ൾ​സ​ർ സു​നി​യു​ടെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യ​തി​നെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു മു​ന്പ് അ​മ്മ ശോ​ഭ​ന​യു​ടെ അ​ക്കൗ​ണ്ടി​ൽ 50,000 രൂ​പ എ​ത്തി​യ​തി​നെ സം​ബ​ന്ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ശോ​ഭ​ന​യ്ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

നേ​ര​ത്തേ, സു​നി​യു​ടെ അ​മ്മ ശോ​ഭ​ന ര​ഹ​സ്യ മൊ​ഴി ന​ൽ​കി​യി​രു​ന്നു. കാ​ല​ടി കോ​ട​തി​യി​ലാ​ണ് ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​നി​ക്ക​റി​യാ​വു​ന്ന സ​ത്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ​റ​ഞ്ഞെ​ന്ന് ശോ​ഭ​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ദി​ലീ​പി​ന്‍റെ ബി​എം​ഡ​ബ്ല്യൂ കാ​റി​ൽ​വ​ച്ച് 10000 രൂ​പ സു​നി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​വാ​ദ​ങ്ങ​ൾ​ക്കൊ​ന്നും ദി​ലീ​പ് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

അ​തി​നി​ടെ​യാ​ണ് സു​നി​യു​ടെ അ​മ്മ​യു​ടെ യൂ​ണി​യ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ 50000 രൂ​പ നി​ക്ഷേ​പി​ച്ച​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ആ​യി​രം രൂ​പ​യു​ടെ 46 നോ​ട്ടു​ക​ളും 500 രൂ​പ​യു​ടെ എ​ട്ട് നോ​ട്ടു​ക​ളു​മാ​ണ് സു​നി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts