തട്ടിക്കൊണ്ടു പോകലിനു പുറമേ വഞ്ചനാ കേസും; സുഹൃത്തിന്‍റെ ബൈക്ക് തട്ടിയെ ടുത്ത കേസിൽ പ​ൾ​സ​ർ സു​നി​ മൂന്നുദിവസം കുന്നംകുളം പോലീസ് കസ്റ്റഡിയിൽ

pulsarsuniചാ​വ​ക്കാ​ട്: ന​ടി​യെ ത​ട്ടി​കൊ ണ്ടു​പോ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ൾ​സ​ർ സു​നി​യെ  വ​ഞ്ചാ​നാ കേ​സി​ൽ മൂ​ന്നു​ദി​വ​സ​ത്തേ​ക്കു കു​ന്നം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. കു​ന്നം​കു​ളം പോ​ലീ​സ് കോ​ട​തി​യി​ൽ ന​ല്കി​യ അ​പേ​ക്ഷ​യെ​തു​ട​ർ​ന്നാ​ണ് അ​നു​മ​തി.

വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നാ​യി ബൈ​ക്ക് വാ​ങ്ങി തി​രി​ച്ചു​കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ൾ​സ​ർ സു​നി​ക്കെ​തി​രെ ചൊ​വ്വ​ന്നൂ​ർ സ്വ​ദേ​ശി വ​ഞ്ച​നാ​കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ​ൾ​സ​ർ സു​നി​യെ കോ​ട​തി മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് കു​ന്നം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ  വി​ട്ട​ത്.

കു​ന്നം​കു​ളം മ​ജി​സ്ട്രേ​റ്റ് ലീ​വാ​യ​തി​നാ​ൽ ചാ​ർ​ജ് ചാ​വ​ക്കാ​ട് മ​ജി​സ്ട്രേ​റ്റി​നാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​എ​ആ​ർ ക്യാ​ന്പി​ൽ​നി​ന്നു​ള്ള എ​സ്ഐ കെ. ​ഗി​രീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​ൾ​സ​ർ സു​നി​യെ ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. കോ​ട​തി കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​തോ​ടെ സു​നി​യെ കു​ന്നം​കു​ളം എ​സ്ഐ യു.​കെ. ഷാ​ജ​ഹാ​നു കൈ​മാ​റി.

ചൊ​വ്വ​ന്നൂ​ർ സ്വ​ദേ​ശി ശ​ങ്ക​രം​ത​ട​ത്തി​ൽ എ​ബി​ൻ കു​ന്നം​കു​ളം ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ മാ​ർ​ച്ച് ഒ​ന്പ​തി​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സു​നി​ക്കെ​തി​രെ വ​ഞ്ച​നാ​കു​റ്റ​ത്തി​നു കേ​സെ​ടു​ക്കാ​ൻ കു​ന്നം​കു​ളം പോ​ലീ​സി​നോ​ടു കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 2014ൽ  ​എ​ബി​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ സു​നി സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​ണെ​ന്നും പ​റ​ഞ്ഞ് കു​റ​ച്ചു ദി​വ​സ​ത്തേ​ക്കു എ​ബി​ന്‍റെ ബൈ​ക്ക് വാ​ങ്ങി​യി​രു​ന്നു. പ​ല​ത​വ​ണ ചോ​ദി​ച്ചെ​ങ്കി​ലും തി​രി​ച്ചു​ന​ല്കി​യി​രു​ന്നി​ല്ല.

സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സി​ൽ എ​ബി​ൻ പ​രാ​തി ന​ല്കി​യെ​ങ്കി​ലും, സു​നി​യു​ടെ മേ​ൽ​വി​ലാ​സം അ​റി​യാ​ത്ത​തി​നാ​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണു സു​നി​യെ വീ​ണ്ട ും എ​ബി​ൻ ക​ണ്ടെ​ത്തി​യ​തും, കോ​ട​തി​യി​ൽ പ​രാ​തി ന​ല്കി​യ​തും.

Related posts