വെറും വാക്കു തർക്കം ..! ചി​റ​യി​ന്‍​കീ​ഴി​ലെ രണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളിൽ അഞ്ചുപേർ അറ സ്റ്റിൽ ; ഇരുവരെയും കൊലപ്പെടുത്തി യതിനെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

kola-attingalആ​റ്റി​ങ്ങ​ല്‍: ചി​റ​യി​ന്‍​കീ​ഴി​ല്‍ ന​ട​ന്ന ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ല്‍ അ​ഞ്ച്പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.  ചി​റ​യി​ന്‍​കീ​ഴ് പു​തു​ക്ക​രി മു​ക്കാ​ലു​വ​ട്ടം തെ​ങ്ങ​ടി​യി​ല്‍​വീ​ട്ടി​ല്‍ ബി​നു(35)​കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പു​ളി​മൂ​ട്ടി​ല്‍​ക​ട​വ് വ​ലി​യ​വി​ളാ​കം​വീ​ട്ടി​ല്‍ സെ​നി​ല്‍(45), വ​ട​ക്കേ അ​ര​യ​ത്തു​രു​ത്തി കാ​യ​ല്‍​വാ​രം​വീ​ട്ടി​ല്‍ കി​ര​ണ്‍​ബാ​ബു (25), പു​ളി​മൂ​ട്ടി​ല്‍​ക​ട​വ് പ​ണ്ട​ക​ശാ​ല ല​ളി​താ​നി​വാ​സി​ല്‍ ബി​ജു(40) എ​ന്നി​വ​രും മു​ട​പു​രം എ​ന്‍ഇഎ​സ് ബ്ലോ​ക്കി​ന് സ​മീ​പം നി​സാ​ര്‍​ മ​ന്‍​സി​ലി​ല്‍ നി​സാ​ര്‍(36) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ കു​റ​ക്ക​ട ആ​ക്കോ​ട്ടു​വി​ള ച​രു​വി​ള​പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ജി​ത് (24), കി​ഴു​വി​ലം കാ​ട്ടും​പു​റം മേ​ലേ​തു​ണ്ടു​വി​ളാ​ക​ത്തു​വീ​ട്ടി​ല്‍ അ​നീ​ഷ് (അ​പ്പു-23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റിലായത്.

സംഭവത്തെക്കു റിച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇങ്ങ നെ: മാ​ര്‍​ച്ച് 29 ന് ​രാ​ത്രി ഏഴിനും 7.30 ​നും ഇ​ട​യി​ലാ​ണ് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ന്ന​ത്. ബി​നു​വി​നെ ചി​റ​യി​ന്‍​കീ​ഴ് പ​ണ്ട​ക​ശാ​ല​യി​ലും നി​സാ​റി​നെ തെ​ന്നൂ​ര്‍​ക്കോ​ണം മൂ​ല​യി​ല്‍​ത്തോ​ട്ടം കു​ള​ത്തി​നു സ​മീ​പ​ത്തു​മാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വാ​ക്ക്ത​ര്‍​ക്ക​മാ​ണ് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു​മി​ട​യാ​ക്കി​യ​ത്.​അ​റ​സ്റ്റി​ലാ​യ​പ്ര​തി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ബി​നു സെ​നി​ലി​നെ മ​ര്‍​ദിച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ള്‍ ഇ​രു​മ്പ്ക​മ്പി ഉ​പ​യോ​ഗി​ച്ച് ബി​നു​വി​ന്‍റെത​ല​യ്ക്ക​ടി​ച്ചു.

ഈ ​അ​ടി​യ​ലു​ണ്ടാ​യ മു​റി​വാ​ണ് ബി​നു​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. നി​സാ​റി​ന്‍റെ സു​ഹൃ​ത്തി​നെ അ​ജി​ത്തും അ​നീ​ഷും ചേ​ര്‍​ന്ന് മ​ര്‍​ദിച്ചി​രു​ന്നു. ഈ ​സം​ഭ​വം ക​ഴി​ഞ്ഞ് മൂ​ലൈ​വി​ളാ​കം ക​ലു​ങ്കി​ല്‍ അ​ജി​ത്തും അ​നീ​ഷും ഇ​രി​ക്കു​ന്ന​ത് ക​ണ്ട് അ​വി​ടെ​യെ​ത്തി​യ നി​സാ​ര്‍ സു​ഹൃ​ത്തു​മാ​യു​ള്ള വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​വ​രു​മാ​യി സം​സാ​രി​ച്ചു. ഈ ​സം​ഭാ​ഷ​ണം വാ​ക്കേ​റ്റ​ത്തി​ലെ​ത്തി. തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ നി​സാ​റി​നെ തോ​ട്ടി​ല്‍​ത​ള്ളി​യി​ട്ട് മ​ര്‍​ദിക്കു​ക​യും ത​ല കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ല്‍ പി​ടി​ച്ചി​ടി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണ് നി​സാ​റി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. റൂ​റ​ല്‍ എ​സ്. പി. ​അ​ശോ​ക് കു​മാ​റി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ല്‍ എഎ​സ്പി ആ​ര്‍.​ആ​ദി​ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ സിഐ ജി. ​സു​നി​ല്‍​കു​മാ​ര്‍, ചി​റ​യി​ന്‍​കീ​ഴ് എ​സ്ഐ എ​ച്ച്.​എ​ല്‍.​സ​ജീ​ഷ്, എ​സ്ഐമാ​രാ​യ പ്ര​സാ​ദ്ച​ന്ദ്ര​ന്‍, ജ​യ​ന്‍, എ​എ​സ്​ഐമാ​രാ​യ ഷെ​രീ​ഫ്, അ​നി​ല്‍, ജിഎ​സ്ഐ ​ജ​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts