നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ പൾസർ സുനിയുടെ മൊഴി; ആക്രമണം ദിലീപ് നേരത്തേ അറിഞ്ഞിരുന്നെന്ന് സുനി അന്വേഷണ സംഘത്തിന് മൊഴി നൽകി

SUNI600കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെതിരേ പ്രധാനപ്രതി പൾസർ സുനി മൊഴി നൽകി. നടിക്കെതിരായ ആക്രമണം ദിലീപ് നേരത്തേ അറിഞ്ഞെന്നാണ് സുനി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. സുനിയെ അന്വേഷണ ഉദ്യോഗസ്ഥർ ജയിലിനുള്ളിൽവെച്ച് നാലു തവണ ചോദ്യം ചെയ്തു. കത്തിലെ വിശദാംശങ്ങൾ അന്വേഷണസംഘത്തിന് മുന്പാകെയും സുനി ആവർത്തിച്ചു.

പൾസർ സുനിയുടെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് നിലവിലെ അന്വേഷണം. പൾസർ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനൽ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ച രാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ദിലീപിന്‍റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നും ദിലീപിന്‍റെ മൊഴി എടുക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.

Related posts