‘അമ്മ’ നിര്‍ണായക യോഗം കൊച്ചിയില്‍! നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചര്‍ച്ച ഉണ്ടാവുമെന്ന് താരങ്ങള്‍; ആക്രമിക്കപ്പെട്ട നടി യോഗത്തില്‍ പങ്കെടുക്കില്ല

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന ‘അമ്മ’യുടെ നിര്‍ണായക വാര്‍ഷികയോഗം കൊച്ചിയില്‍. മുന്‍ നിലപാടില്‍നിന്നു വ്യത്യസ്തമായി, നടി അക്രമിക്കപ്പെട്ട സംഭവം വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു അമ്മ ഭാരവാഹികള്‍ അറിയിച്ചു. നടന്‍ ദിലീപും യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ച നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയായെന്ന് ഇടവേള ബാബു പറഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവം ഇന്നത്തെ ‘അമ്മ’ യോഗത്തില്‍ ശക്തമായി ചര്‍ച്ച ചെയ്യുമെന്നു രമ്യ നമ്പീശന്‍ പറഞ്ഞു. നടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, താരങ്ങള്‍ക്കു പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നില്ല. എക്‌സിക്യുട്ടീവ് യോഗം തുടങ്ങാന്‍…

Read More

സലീം കുമാറിന്റെ പോസ്റ്റ് അവളെ ഏറെ വേദനിപ്പിച്ചു! പോസ്റ്റ് മോശമായിപ്പോയി എന്ന് ഞാനും അവനോട് പറഞ്ഞു; നേരിട്ട് മാപ്പ് പറയാമെന്ന് സലീംകുമാര്‍ സമ്മതിക്കുകയും ചെയ്തു; ലാല്‍ പറയുന്നു

ആക്രമണത്തിനിരയായ നടിക്ക് പ്രതിയായ സുനില്‍ കുമാറുമായി (പള്‍സര്‍ സുനി) ഷൂട്ടിങ് സെറ്റില്‍ കണ്ടു പരിചയം ഉണ്ടെന്നാണു താന്‍ ദിലീപിനോടു പറഞ്ഞതെന്നും അതിനപ്പുറം അടുപ്പമോ സൗഹൃദമോ ഉണ്ടെന്നു പറഞ്ഞിട്ടില്ലെന്നും നടനും സംവിധായകനുമായ ലാല്‍. ‘ദിലീപും ഉദ്ദേശിച്ചത് അതു തന്നെയായിരിക്കുമെന്നും ലാല്‍ പറഞ്ഞു. ദിലീപ് എന്താണ് പറഞ്ഞതെന്ന് ഞാന്‍ കേട്ടിട്ടില്ല. ഹണി ബീ 2 സെറ്റിലുണ്ടായിരുന്നതിനാല്‍ പരിചയമുണ്ടായിരിക്കാം. ഈ മുന്‍പരിചയത്തിന്റെ കാര്യമാവും ദിലീപ് സൂചിപ്പിച്ചത്. ഇപ്പോള്‍ ഞാനത് നിഷേധിച്ചാല്‍ ദിലീപ് വലിയ കുഴപ്പത്തിലാകും. അതിന്റെ കാര്യം എനിക്കില്ല. എന്നാല്‍, മിണ്ടാതിരുന്നാല്‍ അത് അംഗീകരിക്കുന്നതിന് തുല്യമാവുകയും ചെയ്യും. ലാല്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങളില്‍ ദിലീപ് ഏറെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാന്‍ ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയല്ല ദിലീപ്. രണ്ടുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. ദിലീപ് ഈ കേസില്‍ നൂറുശതമാനം സത്യസന്ധനാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയ…

Read More

പ്രമുഖ നടിയ്ക്ക് മാത്രമല്ല, പ്രമുഖ നടനുമുണ്ട് കുടുംബവും ജീവിതവുമൊക്കെ! നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ വ്യത്യസ്തമായ അഭിപ്രായപ്രകടനവുമായി സംവിധായകന്‍ ഒമര്‍ ലുലു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ക്കൂടുതല്‍ വഴിത്തിരിവുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈയടുത്ത ദിവസങ്ങളില്‍. കേസുമായി ബന്ധപ്പെട്ട് ജയിലിലായ പള്‍സര്‍ സുനി തങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍ ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട് ദിലീപും നാദിര്‍ഷയും രംഗത്തുവന്നതോടെയാണ് സംഭവം വീണ്ടും വിവാദ ചര്‍ച്ചാവിഷയമായത്. ഇതേത്തുടര്‍ന്ന് സിനിമാമേഖലയുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ദിലീപിനെയും നടിയേയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. നടന്മാര്‍ അടക്കമുള്ള പലരുടേയും ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമാവുകയും പിന്നീട് ക്ഷമ പറഞ്ഞുകൊണ്ട് വീണ്ടും രംഗത്തെത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ ചര്‍ച്ച നടക്കുന്നതിനിടെ നടിയുടെ പേര് പരാമര്‍ശിച്ചത് വീണ്ടും വിവാദമാവുകയും പേര് പുറത്തുപറഞ്ഞതിനെതിരെ നടി നിയമനടപടിയ്ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടിയുടെ മാത്രമല്ല നടന്റെയും പേരിന് വിലയുണ്ടെന്ന് വ്യക്തമാക്കികൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… ‘പ്രമുഖ നടന്റെ’ പേര് ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും എത്ര…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ പൾസർ സുനിയുടെ മൊഴി; ആക്രമണം ദിലീപ് നേരത്തേ അറിഞ്ഞിരുന്നെന്ന് സുനി അന്വേഷണ സംഘത്തിന് മൊഴി നൽകി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെതിരേ പ്രധാനപ്രതി പൾസർ സുനി മൊഴി നൽകി. നടിക്കെതിരായ ആക്രമണം ദിലീപ് നേരത്തേ അറിഞ്ഞെന്നാണ് സുനി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. സുനിയെ അന്വേഷണ ഉദ്യോഗസ്ഥർ ജയിലിനുള്ളിൽവെച്ച് നാലു തവണ ചോദ്യം ചെയ്തു. കത്തിലെ വിശദാംശങ്ങൾ അന്വേഷണസംഘത്തിന് മുന്പാകെയും സുനി ആവർത്തിച്ചു. പൾസർ സുനിയുടെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് നിലവിലെ അന്വേഷണം. പൾസർ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനൽ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ച രാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ദിലീപിന്‍റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നും ദിലീപിന്‍റെ മൊഴി എടുക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.

Read More

ഇതൊരു സുഹൃത്തിനുവേണ്ടിയുള്ള വക്കാലത്തല്ല, ഒരു നിരപരാധിയോടുള്ള സഹതാപമാണ്! നടിയേയും പള്‍സര്‍ സുനിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സലിം കുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനും നാദിര്‍ഷായ്ക്കും പിന്തുണയുമായി ഇരുവരുടെയും സുഹൃത്ത് നടന്‍ സലിം കുമാര്‍. പ്രമുഖ നടിയേയും പള്‍സര്‍ സുനിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കണെന്ന് സലിം കുമാര്‍ പറഞ്ഞു. നടന്‍ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുമ്പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റായിരുന്നു 2013 -ല്‍ നടന്ന ദിലീപ് -മഞ്ജു വാരിയര്‍ ഡിവോഴ്സ്. സലീംകുമാര്‍ പറഞ്ഞു. ദിലീപും നാദിര്‍ഷായും തന്റെ സ്നേഹിതരാണ്. രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനയ്ക്കായി ഞാന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനയ്ക്കായി കൊണ്ടുവരിക. അതോടെ എല്ലാം തീരുമെന്നും സലിംകുമാര്‍ പറഞ്ഞു. സിനിമാസംഘടനകള്‍…

Read More